കറാച്ചി: കറാച്ചിയില്‍ നടക്കുന്ന 4 ദിവസത്തെ നവരാത്രി ആഘോഷങ്ങളുടേ വിഡിയോ പങ്കുവച്ച് പാകിസ്താനി ഇന്‍ഫ്‌ളുവന്‍സര്‍. ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും അതിരുകളില്ല എന്ന സന്ദേശമാണ് ഈ കാഴ്ച പകര്‍ന്നു നല്‍കുന്നത്.
Read Also: സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ പരിശോധന കര്‍ശനമാക്കാന്‍ എക്‌സൈസ്
പാകിസ്താന്‍ സ്വദേശിയായ ധീരജ് മന്ധന്‍ ആണ് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇദ്ദേഹം പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ഇന്ത്യ ടുഡേ, ഇന്ത്യന്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
കറാച്ചിയിലെ ഈ നവരാത്രി ആഘോഷത്തിന്റെ ദൃശ്യം അത്ര അറിയപ്പെടാത്ത പാകിസ്താന്റെ ചിത്രമാണ് സമ്മാനിക്കുന്നത്. അതുപോലെ ജനങ്ങള്‍ക്കിടയിലെ ഐക്യവും. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കറാച്ചിയിലെ തെരുവുകളില്‍ പ്രകാശിച്ച് നില്‍ക്കുന്ന വിളക്കുകളും അലങ്കാരങ്ങളും, വര്‍ണ്ണാഭമായ വസ്ത്രങ്ങള്‍ ധരിച്ച് പരമ്പരാഗതമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്ന സ്ത്രീകളും കുട്ടികളും, ദുര്‍ഗ്ഗാദേവിയുടെ അലങ്കരിച്ച വലിയ ചിത്രവുമെല്ലാമാണ് വിഡിയോയിലുള്ളത്.
Post Your Comments