ന്യൂഡല്‍ഹി: കര്‍ണാടകയില്‍ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എല്ലാ പാര്‍ട്ടിക്കാരും ഒന്നിച്ചു എന്നതു കൊണ്ട് മാത്രം ലോക്‌സഭ ഇലക്ഷനില്‍ എല്ലാ സംസ്ഥാനങ്ങളിലും ഇവര്‍ ഒന്നിച്ചു മത്സരിക്കണമെന്നില്ലെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി.ദേവഗൗഡ. ‘ചില പ്രശ്‌നങ്ങളുണ്ടെങ്കിലും 2019ലെ ലോക്‌സഭ തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മത്സരിക്കും. എന്നാല്‍ ആ വിഷയം സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല.’
‘രാഹുല്‍ഗാന്ധിയും കുമാരസ്വാമിയും പിന്നീട് ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്ത് ആ വിഷയത്തില്‍ തീരുമാനമെടുക്കും.’ ബിജെപിക്കെതിരായ സഖ്യം എന്ന രീതിയിലാണ് പല പാര്‍ട്ടിക്കാരും കര്‍ണാടകയില്‍ എച്ച്.ഡി.കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുത്തത്. എന്നാല്‍ ലോക്‌സഭ ഇലക്ഷനില്‍ പല സംസ്ഥാനങ്ങളിലും ഇവര്‍ ഒരുമിച്ചു മത്സരിക്കുമെന്നല്ല ഇതിന്റെ അർത്ഥമെന്ന് ദേവഗൗഡ പറഞ്ഞു.
Post Your Comments