ലക്നൗ: ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടറായ പിതാവിനെ അമ്മയും മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ മെഹര്ബാന് അലിയാണ് കൊല്ലപ്പെട്ടത്. മക്കള്‍ ജീന്‍സ് ധരിക്കുന്നത് കര്‍ശനമായി വിലക്കിയ പിതാവിനോടുള്ള മക്കളുടേയും ഭാര്യയുടേയും വിരോധമാണ് കൊലക്ക് പ്രേരിപ്പച്ചത്.
സംഭവത്തില്‍ കൊല്ലപ്പെട്ട മെഹര്‍ബാന്റെ ഭാര്യ സയ്യിദാ ബീഗം(52), മക്കളായ സീന(26), സീനാത്(22)ഇറാം(19)ആലിയ(18) എന്നിവരെ കസ്റ്റഡിയിലെടുത്തു. മെഹര്ബാന് അലിയുടെ മൃതദേഹം കണ്ടെടുത്തതില്‍ നിന്ന് സംശയം ഉയര്‍ന്ന പോലീസ് തുടരന്വേഷം നടത്തിയിരുന്നെങ്കിലും വീട്ടുകാര്‍ അന്വേഷണത്തില്‍ സഹകരിച്ചിരുന്നില്ല. എന്നാല്‍ ഇവരെ വിശദമായി ചോദ്യം ചെയ്തതോടെ കൊലപാതക വിവരം പുറത്തായി.
ഷാജഹാന്‍പൂരിലെ വീടിന് സമീപം 25 മീറ്റര്‍ മാറി മലിന ജലമൊഴുകുന്ന കനാലിന് സമീപത്തു നിന്നുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. പോലീസ് സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചപ്പോഴാണ് കൂടുതല്‍ തെളിവ് ലഭിച്ചത്. ഇവരുടെ ഫോണ്‍ സംഭാഷണങ്ങളില്‍ നിന്ന് കൊലപാതകം ആസുത്രണം ചെയ്തതിന്റെ തെളിവും പോലീസ് കണ്ടെത്തി
Post Your Comments