Latest News

കരസേന മേജറുടെ ഭാര്യയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഫിസിയോതെറാപ്പി ചികിത്സക്കായി ആശുപത്രിയിലേക്ക് പോയ കരസേന മേജറുടെ ഭാര്യയെ കഴുത്തറുത്ത കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സൗത്ത് വെസ്റ്റ് ഡല്‍ഹിയിലെ ബ്രാര്‍ സ്‌ക്വയറില്‍ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപം റോഡരികിലാണ് സംഭവം. മൃതദേഹത്തില്‍ വാഹനം കയറിയിറങ്ങിയ പാടുകളുമുണ്ട്.

മേജറുടെ ഔദ്യോഗിക വാഹനത്തിലാണ് 30 കാരിയായ വീട്ടമ്മ ആശുപത്രിയിലെത്തിയത്. ശേഷം ആശുപത്രിക്ക് പുറത്തുനിന്ന് അവര്‍ മറ്റൊരു കാറില്‍ കയറിയതായി വിവരം ലഭിച്ചതായി പോലീസ് പറയുന്നു. അപകടം നടന്നുവെന്ന വിവരമാണ് ആദ്യം ലഭിച്ചത്. ഉടന്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്. കൊലപ്പെടുത്തിയശേഷം ശരീരത്തിലൂടെ വാഹനം കയറ്റിയിറക്കിയതാവാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായും പ്രതിയെപ്പറ്റി വ്യക്തമായ സൂചനകള്‍ ലഭിച്ചുകഴിഞ്ഞുവെന്നും ഉടൻ അറസ്റ് ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Also read : സിപിഎം പ്രവർത്തകന് വെട്ടേറ്റു

shortlink

Related Articles

Post Your Comments

Related Articles


Back to top button