പട്ന: തോട്ടത്തിൽ മാങ്ങ പറിക്കാൻ പോയ കുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കുട്ടി തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചതിനെ തുടർന്ന് കാവൽക്കാരൻ കുട്ടിയെ വെടിവെച്ച് കൊന്നതാണെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആരോപിക്കുന്നു. പട്നയിലെ ഖഗാരിയ ജില്ലയിൽ കഴിഞ്ഞ ദിക്റവസമായിരുന്നു മനസാക്ഷിയെ മരവിപ്പിക്കുന്ന സംഭവം ഉണ്ടായത്. സത്യാ കുമാർ എന്ന കുട്ടിയാണ് വെടിയേറ്റ് മരിച്ചത്. സംഭവം നടന്ന സമയം തോട്ടത്തിനടുത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് വെടിയൊച്ച കേട്ടത്. കുട്ടികൾ വിവരം മുതിർന്നവരെ അറിയിച്ചു. തുടർന്ന് നാട്ടുകാരാണ് കുട്ടിയെ വെടിയേറ്റ് മരിച്ച നിലയിൽ തോട്ടത്തിൽ നിന്ന് കണ്ടെത്തിയത്.
also read: ലോക പ്രശസ്ത ഗായകന് വെടിയേറ്റ് മരിച്ചു
43കാരനായ രമശിഷ് യാദവ് എന്ന കാവൽക്കാരനാണ് കുട്ടിയെ വെടിവെച്ചതെന്ന് കുട്ടിയുടെ പിതാവ് പോലീസിനോട് ഉറപ്പിച്ചു പറഞ്ഞു. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്ത നിന്ന് ഒരു തോക്കും കണ്ടെടുത്തിട്ടുണ്ട്. അതേസമയം കുട്ടിയെ ഓടിക്കുന്നതിനിടയിൽ മനഃപൂർവമല്ലാതെ വെടിപൊട്ടിയതാകാനും സാധ്യതയുണ്ടെന്ന് പോലീസ് പറഞ്ഞു. ആഴ്ചകൾക്ക് മുൻപ് ആർടിഐ പ്രവർത്തകനും വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.
Post Your Comments