KasargodLatest NewsKeralaNattuvarthaNews

ഒ​ന്ന​ര​വ​ർ​ഷം മുമ്പു​ണ്ടാ​യ വെ​ടി​വ​യ്പ് കേസ് : പ്രതി പിടിയിൽ

ഉ​പ്പ​ള​യി​ലെ അ​മീ​ർ എ​ന്ന കു​ട്ടു​അ​മ്മി (47) ​യാ​ണ് പൊലീസ് പിടിയിലായത്

ഉ​പ്പ​ള: കൈ​ക്കമ്പയി​ൽ ഒ​ന്ന​ര​വ​ർ​ഷം മുമ്പു​ണ്ടാ​യ വെ​ടി​വ​യ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി അറസ്റ്റിൽ. ഉ​പ്പ​ള​യി​ലെ അ​മീ​ർ എ​ന്ന കു​ട്ടു​അ​മ്മി (47) ​യാ​ണ് പൊലീസ് പിടിയിലായത്. മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് ആണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് രാ​ത്രി എ​ട്ടി​ന് ആണ് കേസിനാസ്പദമായ സംഭവം. കൈ​ക്ക​മ്പ ദേ​ശീ​യ​പാ​ത​യി​ൽ ​വ​ച്ച് ര​ണ്ടു​സം​ഘ​ങ്ങ​ൾ ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ ത​ല​ങ്ങും വി​ല​ങ്ങും വെ​ടി​വ​യ്പ് ന​ട​ത്തുകയായിരുന്നു.

Read Also : കോൺഗ്രസ് ഓഫീസുകൾക്ക് നേരെ വ്യാപക ആക്രമണം: പ്രതിപക്ഷനേതാവിന് സുരക്ഷ വർധിപ്പിച്ച് ഡിജിപിയുടെ ഉത്തരവ്

സം​ഭ​വ​ത്തി​ൽ പൊലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ച​തോ​ടെ പ്ര​തി​ക​ളി​ൽ ഒ​രാ​ളാ​യ അ​മീ​ർ ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് പിടിയിലായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button