കോട്ടയം : വീട്ടുമുറ്റത്ത് ഓടിക്കളിക്കുന്നതിനിടയിൽ കിണറ്റിൽ വീണ് രണ്ടുവയസുകാരന് ദാരുണാന്ത്യം. മണ്ണാറമറ്റത്തില്‍ ജോമിച്ചന്റെ മകന് ജൂവല്‍ (രണ്ട്) ആണ് ബുധനാഴ്ച ഉച്ചകഴിഞ്ഞു കിണറ്റില്‍ വീണു മരിച്ചത്.കോട്ടയം മരങ്ങാട്ടുപിള്ളിയിലാണ് സംഭവം.
ജൂവലിന്റെ മാതാവ് മഞ്ജു വീട്ടുമുറ്റത്തു പാത്രം കഴുകിക്കൊണ്ടിരിക്കുന്ന സമയം ഓടിക്കളിക്കുകയായിരുന്ന ജൂവല്‍ കിണറിനടുത്തേക്കു പോകുകയായിരുന്നു. ഇതിനിടെ കിണറ്റില്‍നിന്നു ശബ്ദം കേട്ട് മഞ്ജു ഓടിയെത്തിയപ്പോഴേക്കും കുട്ടി മുങ്ങിത്താണിരുന്നു. മഞ്ജുവിന്റെ നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും കിണറ്റില്‍ വെള്ളം നിറഞ്ഞുകിടന്നിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.
Read also:മതം മാറ്റവും തീവ്രവാദ ബന്ധവും: കേരളത്തില്‍ നിന്ന് ഒരു സ്ത്രീ കൂടി അറസ്റ്റില്‍
കുടക്കച്ചിറ സെന്റ് ജോസഫ് സ്കൂള്‍ അനധ്യാപകനായ ജോമിച്ചന്‍ അടുത്തിടെയാണ് തറവാടിനു സമീപത്തുതന്നെ പുതിയ വീടുവച്ചു മാറിയത്. പകല്‍ സമയങ്ങളില്‍ മഞ്ജുവും മകനും തറവാട് വീട്ടിലാണ് തങ്ങുന്നത്.
Post Your Comments