അബുദാബി : അബുദാബിയിലെ പുതുക്കാൻ നഗരാതിർത്തിയിലെ വില്ലകൾക്കും അപ്പാർട്ട്‌മെന്റുകൾക്കും സമീപം വാഹന പാർക്കിങ് കുടകൾ സ്ഥാപിച്ചിട്ടുള്ള സ്വകാര്യ വ്യക്തകൾക്ക് ലൈസൻസ് പുതുക്കാൻ അബുദാബി മുനിസിപ്പാലിറ്റി നോട്ടിസ് നൽകി.
വീടിന്റെ സമീപത്തെ പാർക്കിങ് സ്ഥലങ്ങൾ മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ളതാണെങ്കിൽ അതിനുള്ള വാർഷിക ഫീസ് അടച്ച് ലൈസൻസ് പുതുക്കുകയും വേണം. ലൈസൻസെടുക്കാത്തവർക്കെതിരെ മുനിസിപ്പാലിറ്റി പിഴ ചുമത്തും. മുനിസിപ്പൽ നിയമങ്ങളും മാർഗ്ഗരേഖകളും ലംഘിക്കുന്നവർക്കെതിരെ ഫെഡറൽ നിയമപ്രകാരം 50,000 ദിർഹം വരെയാണ് മുനിസിപ്പാലിറ്റി പിഴ ഈടാക്കുക.
എല്ലാ പാർക്കിങ് കുടകളും നിയമപരമാണോ എന്ന് മുനിസിപ്പൽ ഉദ്യോഗസ്ഥ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകും. ഇതിനായുള്ള പരിശോധനാ ക്യാംപയിൻ അബുദാബിയിൽ ആരംഭിച്ചതായും അബുദാബി സിറ്റി മുനിസിപ്പാലിറ്റി അറിയിച്ചു.
മുനിസിപ്പാലിറ്റിയുടെ മാർഗ്ഗനിർദ്ദേശങ്ങൾ:
1. മികച്ച നിലവാരമുള്ളതും ബലവും ഉറപ്പും എല്ലാ കാലാവസ്ഥയേയും അതിജീവിക്കാനാവുന്ന സാമഗ്രികൾ ഉപയോഗിച്ചുമാവണം എല്ലാ പാർക്കിങ് ഷെയ്ഡുകൾ (പാർക്കിങ് കുടകൾ) നിർമിക്കേണ്ടത്.
2. മുനിസിപ്പൽ മാനദണ്ഡങ്ങൾ പാലിക്കുകയും കാലാനുസൃതമായി ശുദ്ധീകരിക്കാനും നഗരഭംഗിക്കനുയോജ്യമായ ബാഹ്യരൂപം ഉള്ളതുമാവണം പാർക്കിങ് കുടകൾ.
3 . പൊതുമരാമത്ത് ആവശ്യങ്ങൾക്കും റോഡിലെ പരിണാമ ജോലികൾക്കും അറ്റകുറ്റ പണികൾക്കും മുനിസിപ്പൽ അഭ്യർഥന മാനിച്ച് പാർക്കിങ് കുടകൾ നീക്കം ചെയ്യേണ്ടതാണ്.
4 . പാർക്കിങ് കുടകൾക്കുള്ള ലൈസൻസുകൾ നിശ്ചിത സമയത്തിനകം പണമടച്ച് റജിസ്റ്റർ ചെയ്യുകയോ വർഷംതോറും പുതുക്കുകയോ വേണം. ഇതിനായുള്ള മുനിസിപ്പൽ ആപ്ലിക്കേഷൻ ഉപഭോക്താക്കൾക്ക് നേരിട്ടോ വെബ്‌സൈറ്റിലൂടെയോ മുനിസിപ്പാലിറ്റിയിൽ സമർപ്പിക്കാം.
5 . അപേക്ഷയിൽ റസിഡന്റ്‌സ് എത്ര പാർക്കിങ് കുടകൾ വേണമെന്ന് വ്യക്തമാക്കുകയും ഓരോ പാർക്കിങ് സ്ഥലത്തിനും പ്രാരംഭമായി 2000ദിർഹവും പ്രതിവർഷം പുതുക്കുന്നതിന് 500 ദിർഹം വീതവുമാണ് ഫീസ് നൽകേണ്ടതെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
6 . പാർക്കിങ് ഏരിയകൾക്കുമാത്രമേ കവറേജ് നൽകാവൂ
Post Your Comments