ബംഗളൂരു: അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പേസ് ബൗളര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കി. ഫിറ്റ്നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണിത്. പകരം നവദീപ് സെയ്നിയെ ടീമിലുള്‍പ്പെടുത്തി. പേസ്ബൗളര്‍മാരായ മുഹമ്മദ് സിറാജ്, രജ്നീഷ് ഗുര്‍ബാനി എന്നിവരോട് ടീമിന്റെ പരിശീലനത്തില്‍ പങ്ക്ചേരാനും നിർദേശമുണ്ട്. ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ടെസ്റ്റ് നടന്നത്.
Read Also: നീനുവിന് ജോലി നൽകുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ
മുൻപ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്നും മലയാളി താരം സഞ്ജു വി. സാംസണെ ഇത്തരത്തിൽ പുറത്താക്കിയിരുന്നു. കായികക്ഷമത തെളിയിക്കുന്നതിനായുള്ള യോയോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് ഇതിന് കാരണമെന്നാണ് സൂചന. യോയോ ടെസ്റ്റ് കടക്കാനാവശ്യമായ 16.1 മാര്‍ക്കിനേക്കാള്‍ കുറവായതാണ് സഞ്ജുവിനു തിരിച്ചടിയായത്.
Post Your Comments