Kerala

ഭരണഘടനാ വകുപ്പുകള്‍ക്ക് നേരെയുള്ള ഭീഷണികള്‍ രാജ്യത്തിന്റെ നിലനില്‍പ്പിനെ ബാധിക്കും ;കെസിബിസി

കൊച്ചി: രാജ്യത്ത് സംരക്ഷിക്കപ്പെടേണ്ട ഭരണഘടനാ വകുപ്പുകള്‍ക്ക് ഭീഷണിയുടെ വക്കിലാണെന്നും ഈ സ്ഥിതി തുടരുന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും കെസിബിസി അധ്യക്ഷന്‍ എം സൂസെപാക്യം. ഭരണഘടന ഉറപ്പുനല്‍കുന്ന ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഓരോരുത്തരും ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും മനുഷ്യജീവനോടും വ്യക്തികളുടെ ഭരണഘടനാപരമായ അവകാശങ്ങളോടുമുള്ള ആദരം അടിക്കടി കുറഞ്ഞുവരുന്നത് കേരളസമൂഹത്തില്‍ പ്രതിസന്ധിയുണ്ടാക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഭരണഘടന ഉറപ്പുനല്‍കുന്ന സ്വാതന്ത്ര്യം ഉറപ്പുനല്‍കുന്നതില്‍ സര്‍ക്കാരും ഭരണഘടനാ സ്ഥാപനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കാരണം കോര്‍പ്പറേറ്റ് താത്പര്യങ്ങളുടെയും അധികാര രാഷ്ട്രീയത്തിന്റെയും ആരോഗ്യകരമല്ലാത്ത പ്രവണതകള്‍ ന്യൂനപക്ഷങ്ങളുടെയും ദുര്‍ബല വിഭാഗങ്ങളുടെയും ജീവിതവും വളര്‍ച്ചയും പ്രതിസന്ധിയിലാക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

അടുത്തിടെ നടന്ന കെവിന്റെ കൊലപാതകത്തില്‍ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് സിബിഐ അന്വേഷണം വേണം. ഒപ്പം നാടെങ്ങും വര്‍ധിച്ചുവരുന്ന ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്നും സൂസെപാക്യം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button