Kerala

പി.ജെ.കുര്യന് രാജ്യസഭാ സീറ്റ് : തീരുമാനം ഉടന്‍

 

ന്യൂഡല്‍ഹി : സംസ്ഥാനത്ത് രാജ്യസഭാ സീറ്റ് വിവാദം മുറുകുമ്പോള്‍ പി.ജെ.കുര്യന് രാജ്യസഭാ സീറ്റ് അനുവദിയ്ക്കുമോ എന്ന കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകും. അതേസമയം, പി.ജെ കുര്യനെതിരെ എതിര്‍പ്പ് ശക്തമാകുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് കുര്യന് നഷ്ടമായേക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പാര്‍ട്ടി പറഞ്ഞാല്‍ മാറാന്‍ താന്‍ തയ്യാറാണെന്ന് പി.ജെ.കുര്യന്‍ അറിയിച്ചിട്ടുണ്ട്. ഇതുവരെ പദവികള്‍ ചോദിച്ചു വാങ്ങിയിട്ടില്ലെന്നും പി ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥിയെ പത്താം തീയതിക്കു മുമ്പ് തീരുമാനിക്കണമെനന്നാണ് എഐസിസി നിര്‍ദ്ദേശം.

രാജ്യസഭയിലേയ്ക്ക് മത്സരിയ്ക്കാന്‍ ഒന്നിലധികം പേരുകള്‍ ഇപ്പോള്‍ പരിഗണനയിലുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, പിസി ചാക്കോ, ബെന്നി ബഹന്നാന്‍ എന്നിവരുടെ പേരുകള്‍ ചര്‍ച്ചയിലുണ്ട്.

കുര്യനെ കൂടാതെ എം.എം ഹസന്‍ കെപിസിസി അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് മാറും. പിപി തങ്കച്ചന്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയും.

രണ്ടു സ്ഥാനങ്ങളിലേക്കും ആര് എന്ന കാര്യത്തില്‍ ഈയാഴ്ചത്തെ ചര്‍ച്ചയ്ക്കു ശേഷമേ അവസാന തീരുമാനം ആകു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസന്‍ എന്നിവരില്‍ മാത്രമായി ചര്‍ച്ച ഒതുങ്ങി നില്ക്കില്ല. കൂടുതല്‍ വിശാല ചര്‍ച്ച നടന്നേക്കാം. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ.വി തോമസ് തുടങ്ങി പല പേരുകള്‍ ആലോചിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button