Kerala

കെവിന്റെ കൊലപാതകക്കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി പിണറായി വിജയൻ

തിരുവനന്തപുരം: പ്രണയിച്ച്‌​ വിവാഹം കഴിച്ചതിന്​ കെവിൻ കൊല്ലപ്പെട്ട കേസ് രാഷ്ട്രീയവത്കരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിഷയം എല്‍.ഡി.എഫിനെതിരെ തിരിച്ചുവിടാനായിരുന്നു ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also: ഒമാനില്‍ വാഹനാപകടം: മലയാളിയ്ക്ക് ദാരുണാന്ത്യം

അസാധാരണമായ കൃത്യവിലോപമാണ് ഗാന്ധിനഗര്‍ എസ്‌ഐയുടെ ഭാഗത്തുനിന്നും ഉണ്ടായത്. എസ്.ഐക്ക് സംഭവത്തെ കുറിച്ച്‌ രാവിലെ തന്നെ വിവരം ലഭിച്ചിരുന്നു. സംഭവം നടന്ന സമയത്ത് തനിക്ക് സുരക്ഷ ഒരുക്കേണ്ട സാഹചര്യമില്ലായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. തന്നെ തെരഞ്ഞെടുത്തത് ജനങ്ങളാണ് ചാനലുകളല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button