India

രാജ്യ​ത്തെ റെയില്‍വെ സ്​റ്റേഷനുകൾ വഴി നാപ്​കിനും ഗര്‍ഭനിരോധന ഉറകളും ലഭ്യമാക്കാൻ തീരുമാനം

ന്യൂഡല്‍ഹി: രാജ്യ​ത്തെ റെയില്‍വെ സ്​റ്റേഷന്‍ വഴി സാനിറ്ററി നാപ്​കിനും ഗര്‍ഭ നിരോധന ഉറകളും ലഭ്യമാക്കാൻ തീരുമാനം. പരിസര പ്രദേശങ്ങളിലുള്ളവര്‍ക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താനാകുന്നതാണ്. റെയില്‍വെ സ്​റ്റേഷ​ന്റെ അകത്തും പുറത്തുമുള്ള ശൗചാലയങ്ങളിലൂടെയാണ്​ ഇവ ലഭിക്കുക. സ്​റ്റേഷനു സമീപത്തെ ചേരികളിലും ഗ്രാമങ്ങളിലുമുള്ള ആളുകള്‍ തുറസ്സായ സ്​ഥലങ്ങളില്‍ മലവിസര്‍ജ്ജനം നടത്തുന്നതു ഒഴിവാക്കാൻ​ റെയില്‍വെ സ്​റ്റേഷന്​ അകത്തും പുറത്തും പുരുഷന്‍മാര്‍ക്കും സ്​ത്രീകള്‍ക്കും പ്രത്യേകം ശൗചാലയങ്ങൾ നിർമ്മിക്കാനും തീരുമാനമായിട്ടുണ്ട്.

Read Also: മാതൃത്വത്തിന്റെ കയ്യൊപ്പ് അടയാളമായി, എന്നാലും ഈ അമ്മയ്ക്കും കുഞ്ഞിനും ഏഴഴക്

ഒാരോ ശൗചാലയങ്ങളിലും കുറഞ്ഞ ​ചിലവില്‍ സ്​ത്രീകള്‍ക്കുള്ള പാഡുകളും പുരുഷന്‍മാര്‍ക്കായി ഗര്‍ഭ നിരോധന ഉറകളും ലഭ്യമാകാന്‍ ചെറിയ കിയോസ്​കുകള്‍ ഒരുക്കും. ഉപയോഗം കഴിഞ്ഞ നാപ്​കിനുകള്‍ നിക്ഷേപിക്കാനുള്ള ഇന്‍സിനറേറ്ററും ഇവിടെ സ്​ഥാപിക്കും. കോര്‍പറേറ്റ്​ സോഷ്യല്‍ റെസ്​പോണ്‍സിബിലിറ്റി (സി.എസ്​.ആര്‍)ഫണ്ട്​ ഉപയോഗപ്പെടുത്തിക്കൊണ്ട് 8500 സ്റ്റേഷനുകളിലാണ് പദ്ധതി നടപ്പിലാക്കുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button