ന്യൂഡൽഹി: കർണാടകയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ വൈകുന്നേരം നാല് മണിക്ക് നടക്കും. കൂടുതൽ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളി. യെദിയൂരപ്പ സർക്കാർ നാളെ ഭൂരിപക്ഷം തെളിയിക്കണമെന്നും കോടതി. യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ കോടതി റദ്ദാക്കിയില്ല. വോട്ടെടുപ്പിൽ രഹസ്യബാലറ്റ് ഇല്ലെന്നും സുപ്രീം കോടതി അറിയിച്ചു.
ALSO READ: കർണാടകയിൽ നിർണായക നീക്കങ്ങൾ
കണക്കുകളിൽ കളിയുണ്ടെന്ന് ജസ്റ്റിസ് സിക്രി പറഞ്ഞിരുന്നു . സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതാണ് ഏറ്റവും നല്ലത്. എന്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർ ബിജെപിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതെന്നും ജസ്റ്റിസ് സിക്രി ചോദിച്ചിരുന്നു.
Post Your Comments