ഗോവ : കർണാടകത്തിന് പിന്നാലെ ഗോവയിലും രാഷ്ട്രീയ നാടകം അരങ്ങേറുന്നു. ഗോവയിലെ 16 കോൺഗ്രസ് എം എൽ എമാർ ഗവർണറെ സമീപിക്കും. സർക്കാർ രൂപീകരിക്കാൻ അനുമതി നൽകണമെന്നാണ് എംഎൽ എമാരുടെ ആവശ്യം. ഗോവയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ് കോൺഗ്രസ്
40 അംഗ സഭയില്‍ 17 സീറ്റ് നേടിയായിരുന്നു ഗോവയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയത് . എന്നാൽ ഭരണം പിടിച്ചതു 13 സീറ്റ് മാത്രമുള്ള ബിജെപിയായിരുന്നു . കോൺഗ്രസിലെ ഒരംഗത്തിന്റെ പിന്തുണ നേടിയെടുക്കുകയും ഒപ്പം മറ്റു പാർട്ടികളിലെ 10 എംഎൽഎമാരുടെ പിന്തുണ കൂടി ബിജെപി നേടിയെടുത്തു. പ്രതിപക്ഷത്ത് ഇപ്പോൾ കോൺഗ്രസിന്റെ 16 എംഎൽഎമാർ മാത്രമാണ്.
Post Your Comments