പൊള്ളാച്ചി: മസാജ് സെന്റര്‍ എന്ന പേരില്‍ വേശ്യാലയം നടത്തി വന്നിരുന്ന നാല് മലയാളികളെ പോലീസ് അറസ്റ്റ് ചെയ്തു. കേന്ദ്ര നടത്തിപ്പുകാരന്‍ നവീന്‍(33), ആലുവ സ്വദേശി സനു(24), വൈക്കം സ്വദേശി സമ്പത്ത്(25), തൃശ്ശൂര്‍ സ്വദേശി ജിനോസ് (32) എന്നിവരാണ് പിടിയിലായത്.
ഇവരുടെ വലയില്‍ അകപ്പെട്ട് ബംഗളൂരുവില്‍ നിന്നും എത്തിയ പെണ്‍കുട്ടികളെ പോലീസ് പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും വിവരമുണ്ട്. പൊള്ളാച്ചി മഹാലിംഗപുരത്ത് എല്‍ഐജി കോളനിയില്‍ ആയുര്‍വേദ വെല്‍നസ് സെന്റര്‍ എന്ന പേരിലാണ് പ്രതികള്‍ സെക്‌സ് റാക്കെറ്റ് നടത്തിയിരുന്നത്.
മാസം 17000 രൂപക്ക് നാലു മുറികള്‍ ഉള്ള ഒരു വീട് ഇതിനായി അടൂര്‍ സ്വദേശി നവീന്‍ വാടകയ്ക്ക് എടുത്തു. തുടര്‍ന്ന് ആവശ്യകാര്‍ക്കായി കേരളത്തില്‍ നിന്നും, ബംഗളുരു, ആന്ധ്ര, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും പെണ്‍കുട്ടികളേ എത്തിക്കുകയായിരുന്നു.
രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് പ്രതികള്‍ പിടിയിലായത്.
Post Your Comments