ന്യുഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടി അധികാരത്തില്‍ തുടരുമെന്ന് വ്യക്തമാക്കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിക്ക് അധികാരത്തില്‍ തിരിച്ചെത്താനും സര്‍ക്കാരുണ്ടാക്കാനും ഭരിക്കാനും വീണ്ടും തിരിച്ചുവരാനും കഴിയുമെന്ന് നാം തെളിയിക്കുമെന്ന് അമിത് ഷാ ദേശീയ ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറയുന്നു. കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കു മുന്‍പ് 26 സംസ്ഥാനങ്ങളില്‍ പാര്‍ട്ടി അധികാരം പിടിച്ചെടുക്കുന്നത് വരെ ഒരു ബി.ജെ.പി പ്രവര്‍ത്തകനും വിശ്രമമമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബി.ജെ.പിക്ക് രാജ്യത്തിന് നിലവില്‍ 1800 എം.എല്‍.എമാരും 11 കോടി അംഗങ്ങളുമുണ്ടെന്നും അമിത് ഷാ ഓര്‍മ്മിപ്പിച്ചതായി ഷാനവാസ് ഹുസൈന്‍, സുദ്ധന്‍ഷു ത്രിവേദി എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം പാര്‍ട്ടി 11 സംസ്ഥാനങ്ങളില്‍ അധികാരത്തിലെത്തി. വോട്ടിങ് മെഷീനുകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ പ്രത്യേക ശ്രദ്ധയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുലര്‍ത്തിയിരുന്നത് ബിജെപിയ്ക്ക് തലവേദന സൃഷ്ടിച്ചിട്ടുള്ള വിവിപാറ്റ് മെഷീനുകള്‍ക്ക് സംഭവിച്ച തകരാറുകള്‍ സമയബന്ധിതമായി പരിഹരിക്കുന്നതിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രദ്ധ ചെലുത്തിയത്.
തകരാറിലായ 2,400 ഓളം വോട്ടിംഗ് മെഷീനുകള്‍ മാറ്റിസ്ഥാപിച്ചാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്. 57, 786 വിവിപാറ്റ് മെഷീനുകളാണ് കര്‍ണാടക തിരഞ്ഞെടുപ്പിന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിന്യസിച്ചത്.ഇതില്‍ തകരാര്‍ അനുഭവപ്പെട്ട പോളിംഗ് ബൂത്തുകളില്‍ വോട്ടിങ് മെഷീനുകള്‍ സ്ഥാപിച്ചും പരാതികള്‍ ഉയര്‍ന്ന കേന്ദ്രങ്ങളില്‍ റീ പോളിങ് നടത്തിയുമാണ് കമ്മീഷന്‍ പ്രശ്നം പരിഹരിച്ചത്. ബിജെപിയുടെ ഈ വിജയത്തിന് പിന്നില്‍ രണ്ട് പേരുടെ തിരിച്ച് വരവാണെന്ന് പറയാം.ലിംഗായത്ത് നേതാവ് ബിഎസ് യദ്യൂരപ്പയുടേയും ഗോത്രവിഭാഗം നേതാവ് ബി ശ്രീരാമുലുവിന്റെയും മടങ്ങിവരവ് പാര്‍ട്ടിയ്ക്ക് ഗുണകരമായി വന്നിരിക്കുകയാണ്.
2012 ല്‍ ബിജെപി യില്‍ നിന്നും ശ്രീരാമുലു പുറത്ത് പോയതിന് പിന്നാലെ 2013 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്. മാത്രമല്ല പരാജയപ്പെടുകയും ചെയ്തു. യെദ്യൂരപ്പ എന്ന ശക്തനായ നേതാവിനെ നഷ്ടപ്പെട്ടതും പാര്‍ട്ടിയ്ക്ക് തിരിച്ചടിയായിരുന്നു. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഈ രണ്ട് നേതാക്കളും പാര്‍ട്ടിയോടൊപ്പം ചേര്‍ന്ന് നിന്ന് വിജയത്തിലേയ്ക്ക് നടന്നു. മോദിയെ നീക്കാന്‍ പ്രതിപക്ഷം ആഗ്രഹിക്കുന്നു, എന്നാല്‍ മോദി ഭരണം തുടരാനാണ് ജനം ആഗ്രഹിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.
Post Your Comments