കണ്ണൂർ: സിപിഐ എം കക്കാട് ലോക്കല്‍ കമ്മിറ്റി ഓഫീസും ഷെര്‍ട്ടറും തകർത്ത നിലയിൽ കണ്ടെത്തി. സ്പിന്നിങ‌് മില്ലിന് സമീപം പ്രവര്‍ത്തിക്കുന്ന ബി ടി ആര്‍ മന്ദിരമാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നോടെ ഇരുചക്ര വാഹനത്തിലെത്തിയ ക്രിമിനല്‍ സംഘം തകര്‍ത്തത്. ഓഫീസിന്റെ ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ത്തു. മില്‍ വര്‍ക്കേഴ്സ് യൂണിയന്‍ ഓഫീസും ഇതേ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സമീപപ്രദേശത്തെ നിരവധി പാര്‍ട്ടി കൊടിമരങ്ങളും കൊടികളും നശിപ്പിച്ച നിലയിൽ കണ്ടെത്തി.
ഓഫീസ് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും മറ്റ് നേതാക്കളും സന്ദര്‍ശിച്ചു. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ആര്‍എസ് എസ് ബിജെപി ശ്രമമാണ് ആക്രമണത്തിന് പിറകിലെന്ന് ജയരാജന്‍ പറഞ്ഞു.
Post Your Comments