India

പഞ്ചായത്ത് ഓഫീസില്‍ വെച്ച് പെണ്‍കുട്ടികളെ പീഡിപ്പിച്ച 62കാരന് സംഭവിച്ചതിങ്ങനെ

പഞ്ചായത്ത് ഓഫീസില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ക്രൂര പീഡനത്തിനിരയാക്കി 62കാരന്‍. നാലും ഏഴും വയസുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ പഞ്ചായത്ത് ഓഫീസില്‍ വെച്ച് പീഡിപ്പിച്ചത്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി സുബ്ബ നായിഡുവിനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയതു. ആന്ധ്രാപ്രദേശിലെ ചിറ്റൂരിലാണ് സംഭവമുണ്ടായത്.

പീഡനക്കേസിൽ പ്രതിയായ എസ്പി വെങ്കട കിഷോർ ഞായറാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

ചാര്‍ലപള്ളി സ്വദേശിയാണ് നായിഡു. മെയ് 11നാണ് ഇയാള്‍ പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയത്. സംഭവം അറിഞ്ഞ കുട്ടികളുടെ രക്ഷിതാക്കള്‍ മെയ് 12ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ നായിഡുവിനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button