ശാസ്താംമുകള്‍: തേനീച്ചയുടെ കുത്തേറ്റ് 27 സിനിമാപ്രവർത്തകർക്ക് പരിക്ക്. കൊച്ചി-ധനുഷ്കോടി ദേശീയ പാതയില്‍ ശാസ്താംമുകള്‍ പാറമടക്ക് സമീപമാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ അസിസ്റ്റന്റ് ക്യാമറാമാന് എറണാകുളം സ്വദേശി പ്രവീണ്‍(23), മേക്കപ്പ് മാന്‍ ആലുവ വെണ്ണിപ്പറമ്പില്‍ മനോജ്(40), ഫോട്ടോഗ്രാഫര്‍ എറണാകുളം വാഴക്കാല സ്വദേശി ജോജി(48) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.
Read Also: വിവിധയിടങ്ങളിലുണ്ടായ സ്ഫോടനത്തിൽ നാല് മരണം
മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ കാര്യമായ കുത്തേറ്റിട്ടില്ല. നായകന്റെ ചെറുപ്പകാലം ഷൂട്ട് ചെയ്യുന്നതിനിടെ ഹെലി ക്യാമിന്റെ ശബ്ദവും വെളിച്ചവുമാണ് തേനീച്ചക്കൂട് ഇളകുവാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ദേശീയപാതയോട് ചേര്‍ന്നുള്ള പാറമടയില്‍ മൂന്നിടങ്ങളിലാണ് തേനീച്ചക്കൂട്ടം ഉള്ളത്.
Post Your Comments