KeralaLatest NewsNews

അനുമതി ഇല്ലാതെ ക്ഷേത്രത്തിൽ ചിത്രീകരണം നടത്തിയ സിനിമക്കാർക്കെതിരെ നടപടിയെടുക്കണം ; ജെ നന്ദകുമാർ

പാലക്കാട് : ഹിന്ദു മത വികാരം വ്രണപ്പെടുത്തി കൊണ്ട് ക്ഷേത്ര നടയിൽ നടന്ന സിനിമ ചിത്രീകരണം, ഹിന്ദു സമൂഹത്തോടുള്ള വെല്ലുവിളി ആണെന്ന് പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജക് ജെ നന്ദകുമാർ . വായില്ലാംകുന്ന് ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയിരുന്നു അദ്ദേഹം.

യാതൊരു അനുമതിയും ഇല്ലാതെ ക്ഷേത്രത്തിൽ സിനിമ ചിത്രീകരണം നടത്തിയ സിനിമക്കാർക്കെതിരെ  നടപടിയെടുക്കാൻ പോലീസ് തയ്യാറാവണമെന്നും, സിനിമക്കാർക്ക് മറ്റെന്തെങ്കിലും ഉദ്ദേശം ഉണ്ടായിരുന്നോ എന്നുകൂടി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ആർഎസ്എസ് പ്രാന്തീയ കുടുംബ പ്രബോധൻ പ്രമുഖ് എം മുകുന്ദൻ മാസ്റ്റർ, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് രജിത് കൃഷ്ണ എന്നിവരും ഒപ്പമുണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button