കോട്ടയം : ഒരേ ദിവസം ബോംബേറ് ,കത്തിക്കുത്ത് ,അടിപിടി തുടങ്ങിയ അക്രമങ്ങൾ നടത്തിയ 23 കാരൻ ഗുണ്ടയെത്തേടി പോലീസുകാർ .കുപ്രസിദ്ധ കുറ്റവാളി അലോട്ടിയുടെ നേതൃത്വത്തിലായിരുന്നു നഗരത്തിൽ ഗുണ്ടാ വിളയാട്ടം. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം രണ്ട് യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. ഏറ്റുമാനൂരിൽ എക്സൈസ് സംഘത്തെ അക്രമിച്ച അതേ സംഘമാണ് ഈ അക്രമത്തിനു പിന്നിലും. തുടന്ന് അക്രമിയുടെ വീട്ടിൽ പരിശോധന നടത്തിയ പോലീസ് നാടൻ ബോംബ് ഉൾപ്പെടെ പിടിച്ചെടുത്തു.
കുപ്രസിദ്ധ കുറ്റവാളി ജെയ്സ് മോൻ എന്ന അലോട്ടിയുടെ നേതൃത്വത്തിലായിരുന്നു അതിക്രമങ്ങൾ നടന്നത് . ബുധനാഴ്ച പൊലീസ് പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെ പുറത്തിറങ്ങിയ അലോട്ടിയും കൂട്ടരും മെഡിക്കൽ കോളജിന് സമീപം യുവാവിനെ ക്രൂരമായി മർദിച്ചു. ഇവിടെ നിന്ന് മടങ്ങിയ സംഘം തിരുവാർപ്പിൽ വീടിന് നേരെ ബോംബെറിഞ്ഞു. കോട്ടയം ജില്ലയിലെ വിവിധ സ്റ്റേറ്റേഷനുകളിലായി ഇരുപതിലേറെ കേസുകളിൽ പ്രതിയാണ് 23 വയസ് മാത്രം പ്രായമുള്ള അലോട്ടി.
അലോട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ എക്സൈസിന് ചോർത്തി നൽകിയെന്നാരോപിച്ച് ഷാഹുൽ ഹമീദ് എന്ന യുവാവിനെ വീട് കയറി വെട്ടി പരുക്കേൽപ്പിച്ചു. നാട്ടിൽ ഗുണ്ടകൾ വിലസുന്നത് പക്ഷേ പോലീസ് അറിഞ്ഞില്ല. അക്രമത്തിനിരയായവർ പരാതിയുമായെത്തിയതോടെ അലോട്ടി യുടെ വീട് പരിശോധിക്കാൻ പോലീസ് തീരുമാനിച്ചു. തുടർന്ന് വീട്ടിൽ നിന്നും നാടൻ ബോംബും നിർമാണ സാമഗ്രികളും കണ്ടെത്തി. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല.
Post Your Comments