Latest NewsNewsGulf

സൗദിയില്‍ ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

റിയാദ്: വരുംദിവസങ്ങളില്‍ രാജ്യത്ത കാലാവസ്ഥ മാറ്റത്തിന സാധ്യതയുെണ്ടന്ന് കാലാവസഥ നിരീക്ഷണ അതോറിറ്റി. പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ട്. മക്ക, മദീന, തബൂക്ക്, പടിഞ്ഞാറന്‍ തീരമേഖല എന്നിവിടങ്ങളിലാണ് പ്രധാനമായും ബാധിക്കുക. അല്‍ജൗഫ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യ, ഹാഇല്‍, അല്‍ഖസീം, ഹഫര്‍ അല്‍ബാതിന്‍, റിയാദിന്റെ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും.

അടുത്ത ദിവസം മുതല്‍ പകല്‍ മുഴുവന്‍ ഇവിടങ്ങളില്‍ നല്ല പൊടിക്കാറ്റ് ഉണ്ടാകാനിടയുണ്ട്. പലയിടത്തും കാറ്റിന് മണിക്കൂറില്‍ 60 കിലോമീറ്ററിന് മുകളില്‍ വേഗതയുണ്ടാകും. ഇതുകാരണം റോഡുകളില്‍ ദൂരക്കാഴ്ച മങ്ങും. ഡ്രൈവിങ്ങില്‍ അതീവ സൂക്ഷമത പുലര്‍ത്തണമെന്നും കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നല്‍കി.തബൂക്കിന്റെ തീരമേഖല, അല്‍ജൗഫ, വടക്കന്‍ അതിര്‍ത്തി പ്രവിശ്യൗ ഹാഇല്‍ എന്നിവിടങ്ങളില്‍ താരതമ്യേന കനത്ത ഇടിയോട കൂടിയ മഴക്കും സാധ്യതയുണ്ട്. അല്‍ഖസീം, മക്കയിലെയും മദീനയിലെയും ഉയര്‍ന്ന പ്രദേശങ്ങള്‍, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളില്‍ നേരിയ മഴ ബുധനും വ്യാഴവും തുടരും

.

അതിനിടെ രാജ്യത്തെ കാലാവസഥ ക്രമേണ കനത്ത ചൂടിലേക്ക് മാറുകയാണ്. ;42 ഡിഗ്രി വരെയായിരുന്നു തിങ്കളാഴച റിയാദിലെ ചൂട്. റിയാദ് മേഖലയില്‍ 49 ഡിഗ്രി വരെ ചൂട് ഉയരാറുണ്ട്. ചൂട് കൂടുന്നതോടെ അഗനിബാധ മൂലമുണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിക്കും. ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കാറുണ്ട് അതേ സമയം റിയാദ് മേഖലയില്‍ ഇത്തവണ അത്യുഷ്ണകാലം വൈകിയാണ് വരുന്നത് . സാധാരണ ഏപ്രില്‍ മാസങ്ങളില്‍ തന്നെ ചൂട് വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ ഏപ്രിലില്‍ മിതശീതോഷണമായിരുന്നു. സാമാന്യം നല്ല മഴയും കഴിഞ്ഞ മാസങ്ങളില്‍ ലഭിച്ചു. റമദാനില്‍ ഈ വര്‍ഷവും കടുത്ത ചൂട് ആയിരിക്കുമെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button