കണ്ണൂര്‍: കഴിഞ്ഞ ദിവസം കണ്ണൂരില്‍ ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആര്‍എസ്എസ് പ്രവര്ത്തകന് ഷമേജിനെ കൊന്ന കേസില്‍ എട്ടംഗ സംഘമാണെന്ന് പോലീസ്. ഇവര്‍ പ്രദേശത്തുള്ളവര്‍ തന്നെയാണെന്ന് സംശയമുണ്ടെന്നും പ്രതികളെ തിരിച്ചറിയാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.
അതേസമയം സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെ കൊലപ്പെടുത്തിയത് നാലംഗ സംഘവുമാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞെന്നും പ്രതികളെ ഉടന്‍ തന്നെ പിടിക്കാന്‍ ശ്രമിക്കുമെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
സിപിഎം, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ വെട്ടേറ്റ മരിച്ചത് രാഷ്ട്രീയ കൊലപാതകങ്ങളാണെന്ന് എഫ്.ഐ.ആറില്‍ പറഞ്ഞിരുന്നു. ഷമേജിന്റേത് ബാബുവിന്റെ കൊലപാതകത്തിനുള്ള തിരിച്ചടിയാണെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഇന്നലെ രാത്രിയാണ് മാഹിയില്‍ സിപിഐഎം, ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. സിപിഎം ലോക്കല്‍ കമ്മറ്റി അംഗവും മുന്‍ കൗണ്‍സിലറുമായ ബാബു കണ്ണിപ്പൊയിലിനെയാണ് ആദ്യം വെട്ടിക്കൊന്നത്. ബാബു മരണപ്പെട്ട് ഒരു മണിക്കൂര്‍ കഴിയും മുമ്പ് ഒരു ആര്‍എസ്എസ് പ്രവര്‍ത്തനായ ഷമേജ് കൊല്ലപ്പെട്ടു. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Also Read : കണ്ണൂരില്‍ നടന്നത് രാഷ്ട്രീയ കൊലപാതകങ്ങള്‍ തന്നെയെന്ന് എഫ്.ഐ.ആര്
മാഹി നഗരസഭ മുന്‍ കൗണ്‍സിലറാണ് ബാബു. രാത്രി ഒന്‍പതേമുക്കാലോടെ പള്ളൂരില്‍ നിന്നു വീട്ടിലേക്കു പോകുമ്പോഴായിരുന്നു വെട്ടേറ്റത്. തലശ്ശേരി സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. തലയ്ക്കും കഴുത്തിനും വയറിനുമാണു ബാബുവിനു വെട്ടേറ്റത്. പരേതനായ ബാലന്റെയും സരോജിനിയുടെയും മകനാണ്. അനിതയാണു ഭാര്യ, അനുനന്ദ, അനാമിക, അനുപ്രിയ എന്നിവരാണു മക്കള്‍. സഹോദരങ്ങള്‍ – മീര, മനോജ്.
ബാബുവിനു വെട്ടേറ്റതിനു പിന്നാലെ മാഹിയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷമുണ്ടായി. ഓട്ടോറിക്ഷ ഡ്രൈവറായ ഷമേജ് വീട്ടിലേക്കു പോകുമ്പോള്‍ കല്ലായി അങ്ങാടിയില്‍ വച്ചാണ് വെട്ടേറ്റത്. മുഖത്തും കൈക്കും വെട്ടേറ്റ ഷമേജ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പറമ്പത്തു മാധാവന്റെയും വിമലയുടെയും മകനാണു ഷമേജ്. ദീപയാണു ഭാര്യ. അഭിനവ് ഏകമകനും. ഷെമിയാണു സഹോദരി.
Post Your Comments