Latest NewsNewsGulf

അബുദാബിയില്‍ ട്രാഫിക്ക് പിഴ ഇനി തവണകളായി അടയ്ക്കാം

അബുദാബി: ട്രാഫിക്ക് നിയമലംഘനമോ രേഖകളുമായി ബന്ധപ്പെട്ടോ പിഴയടയ്ക്കുന്ന നടപടികള്‍ പലിശ രഹിത തവണകളാക്കി അബുദാബി . അബുദാബി പൊലീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. ഫസ്റ്റ് അബുദാബി ബാങ്കും അബുദാബി പൊലീസും സഹകരിച്ച് ഇതിനായി പുതിയ സേവനം ആരംഭിച്ചു. ഇതു പ്രകാരം ആളുകള്‍ക്ക് ട്രാഫിക്ക് സംബന്ധിച്ച പിഴകള്‍ 3 , 6, 12 എന്നീ മാസങ്ങളായി ഇന്‍സ്റ്റാള്‍മെനറ് രീതിയില്‍ അടയ്ക്കാം. ഇതു പ്രകാരം ഇറങ്ങിയ വിജ്ഞാപനത്തില്‍ ആളുകള്‍ക്ക് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് വഴിയും പണമടയ്ക്കാമെന്നും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button