KeralaLatest NewsArticleNewsEditor's Choice

ക്രൂരതയുടെ പര്യായമായ പുരുഷ വേശ്യ ഉമേഷും ഉദയനും; ലിഗയുടെ കൊലപാതകത്തില്‍ കള്ളങ്ങള്‍ ആവര്‍ത്തിച്ചെങ്കിലും വിനയായത് ശാസ്ത്രീയ തെളിവുകള്‍

കേരളത്തിന്റെ പാരമ്പര്യവും തനിമയും അറിയാന്‍ നിരവധി വിദേശ സഞ്ചാരികള്‍ കേരളത്തില്‍ എത്താറുണ്ട്. എന്നാല്‍ അവര്‍ക്ക് കേരളം തിരികെ നല്‍കുന്നത് എന്താണെന്ന ചോദ്യം ലിഗയുടെ കൊലപാതകത്തോടെ ഉയരുകയാണ്. ലിത്വാന സ്വദേശികളായ ലിഗ്, ഭര്‍ത്താവ് ആന്ട്രൂസ്, സഹോദരി എലീസ എന്നിവര്‍ ആയുര്‍വേദ പഠനത്തിനും ചികിത്സയ്ക്കുമായി കേരളത്തില്‍ എത്തിയവരാണ്. എന്നാല്‍ ഇവരില്‍ ഒരാളായ ലിഗയെ കഴിഞ്ഞ മാര്‍ച്ച് പതിനാലു മുതല്‍ പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് കാണാതായിരുന്നു. ലിഗയുടെ തിരോധാനത്തിന്റെ അന്വേഷണം എത്തിയത് കണ്ടല്‍ക്കാടില്‍ അഴുകിയ നിലയിലുള്ള മൃതദേഹത്തിലാണ്. തലയോട്ടി വേര്‍പ്പെട്ട നിലയില്‍ കണ്ടെത്തിയ ലിഗ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്. ഈ കൊലപാതകത്തില്‍ അറസ്റ്റിലായത് കോവളം നിവാസികളുടെ വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഇവരെ കുടുക്കിയത് ശാസ്ത്രീയ തെളിവുകളുടെ പിന്‍ബലത്തോടെ…

കോവളം ബീച്ചില്‍ കഞ്ചാവും മയക്കുമരുന്നും വിറ്റ് കറങ്ങിനടക്കുന്ന പുരുഷ െലെംഗികത്തൊഴിലാളിയായ ഉമേഷും ഇംഗ്ലീഷില്‍ നന്നായി സംസാരിക്കാനറിയാവുന്ന അനധികൃത ടൂറിസ്റ്റ് െഗെഡായ ഉദയനുമാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. കോവളം, പനത്തുറ സ്വദേശികളാണു പ്രതികള്‍. കാണാതായ അന്ന് ലിഗയെ കോവളം ബീച്ചില്‍ കണ്ടുവെന്ന ചില മൊഴികളും ലിഗയുടെ മരണം നടന്ന കണ്ടാല്‍ കാട് സാമൂഹ്യ വിരുദ്ധരുടെ ഇടം ആണെന്നതും കോവളത്തെ ചിലരിലെയ്ക്ക് അന്വേഷണം നീളാന്‍ കാരണമായി. അതില്‍ ഉമേഷിനെയും ഉദയനെയും ആദ്യം പോലീസ് ചോദ്യം ചെയ്തെങ്കിലും ഇരുവരും കള്ളം പറഞ്ഞു പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചു. കള്ളങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇവര്‍ക്ക് വിനയായത്. പോലീസ് നിരത്തിയ ശാസ്ത്രീയ തെളിവുകള്‍ക്ക് മുന്നില്‍ ഇരുവരും മുട്ടുകുത്തി.

കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് ഇരുവരും തട്ടിപ്പുകള്‍ നടത്തുക. മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ് പറയുന്നു. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും. പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല. കോവളത്തെത്തുന്ന വിദേശീയര്‍ക്ക് മയക്കുമരുന്നുകള്‍ സംഘടിപ്പിച്ചു നല്‍കുന്നവരില്‍ പ്രധാനികള്‍ ഇവരായിരുന്നു. ലിഗയുടെ കൊലപാതകത്തില്‍ പ്രതികള്‍ നേരത്തേ കസ്റ്റഡിയിലായെങ്കിലും ശാസ്ത്രീയതെളിവുകളും സാഹചര്യത്തെളിവുകളും കോര്‍ത്തിണക്കിയ ശേഷമാണു പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ … ഓട്ടോറിക്ഷയില്‍ കോവളത്തെ ഗ്രോവ് ബീച്ചില്‍ എത്തിയ ലിഗ പനത്തുറ ഭാഗത്തേക്കു നടന്നതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് െഗെഡുകള്‍ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. െഫെബര്‍ ബോട്ടിലാണ് വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ ലിഗയെ എത്തിച്ചത്. മയക്കുമരുന്നു നല്‍കി പീഡിപ്പിച്ചു.

ലിഗയെ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ് : മയക്കത്തിൽ രണ്ടാമനും ബലാത്സംഗം ചെയ്തു: പിന്നീട് നടന്നത്

െകെയില്‍ പണം ഇല്ലെന്ന് മനസിലാക്കിയതോടെ ഇവരെ വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച്‌ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. തുടര്‍ന്ന് മരണം ആത്മഹത്യയാക്കാന്‍ വള്ളികള്‍ ഉപയോഗിച്ച്‌ കെട്ടിത്തൂക്കുകയായിരുന്നു. അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി. എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്.

യുവതി പീഡനത്തിനിരയായെന്നു സ്ഥിരീകരിക്കുന്ന രാസപരിശോധനാഫലം ലഭിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചു. ഇതിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്ന് അന്വേഷിച്ചുവരുന്നു. ശാസ്ത്രീയതെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പൂര്‍ത്തിയാക്കിയത്. കൊലപാതകം നടന്ന് ഒരുമാസം പിന്നിട്ട സാഹചര്യത്തില്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button