കണ്ണൂര്‍: തന്റെ വഴിവിട്ട ബന്ധത്തിന് തടസമാകുമെന്ന് കണ്ടപ്പോള്‍ മക്കളെയും അച്ഛനെയും അമ്മയെയും വിഷം നല്കി കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ സൗമ്യയ്ക്ക് എതിരെ മുന്‍ ഭര്‍ത്താവ് കിഷോര്‍. സൗമ്യയുടെ വഴിവിട്ട പോക്കാണ് ബന്ധം തകരാന്‍ കാരണമായതെന്ന് കിഷോര്‍ പറഞ്ഞു. ഒന്നിച്ചു കഴിയുന്നതിനിടെ ഒരു പ്രാവശ്യം സൗമ്യ ഒളിച്ചോടിയിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് മടങ്ങി എത്തിയതെന്നും കിഷോര്‍ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. താന്‍ വിഷം നല്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന സൗമ്യയുടെ മൊഴിയും കിഷോര്‍ നിഷേധിച്ചു. സ്വയം വിഷം കഴിച്ചതാണ്, താന്‍ കൊടുത്തിട്ടില്ല. കൊല്ലത്തെ വീട്ടിലായിരുന്നു സംഭവം. ദിവസങ്ങള്‍ക്ക് ശേഷം ഒന്നിച്ചു കഴിയാന്‍ താത്പര്യമില്ലെന്ന് എഴുതിവെച്ച് സൗമ്യ പിണറായിയിലേക്ക് മടങ്ങിയെന്നും കിഷോര്‍ പറഞ്ഞു.
അഞ്ചു വര്‍ഷത്തിലേറെയായി ഭാര്യയുമായി ബന്ധമില്ല. മറ്റുള്ളവരുമായി സൗമ്യക്കുണ്ടായിരുന്ന ഫോണ്‍വിളിയാണ് ബന്ധം തകര്‍ത്തത്. ആറുവര്‍ഷം മുമ്പ് ഒന്നരവയസുകാരിയായ മകള്‍ കീര്‍ത്തന മരിച്ചത് രോഗം പിടിപെട്ടാണ്. കാതുകുത്തിനുശേഷമാണു കുട്ടിക്ക് അസുഖം കണ്ടുതുടങ്ങിയത്. കുഞ്ഞിന്റെ ചികിത്സാ കാലയളവില്‍ ഒപ്പമുണ്ടായിരുന്നു. കുഞ്ഞു മരിച്ചതോടെ ബന്ധം ഒഴിവാക്കി. കുഞ്ഞിന്റെ പിതൃത്വത്തില്‍ സംശയം തോന്നിയിരുന്നെങ്കിലും കൊലപാതകം നടത്തിയിട്ടില്ലെന്നും കിഷോര്‍ മൊഴി നല്കി. മകളെ താന്‍ കൊന്നിട്ടില്ലെന്നു സൗമ്യ ഉറപ്പിച്ചുപറഞ്ഞ സാഹചര്യത്തിലാണ് കിഷോറിനെ ചോദ്യം ചെയ്തത്.
മറ്റൊരു മകള്‍ ഐശ്വര്യ മരിച്ചത് എങ്ങനെയെന്ന് അറിയില്ല. ഐശ്വര്യ മരിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് താന്‍ അറിയുന്നത്. ഇക്കാര്യം തന്നെ ആരും അറിയിച്ചില്ല. അതിനാലാണ് മൃതദേഹം കാണാന്‍ വരാതിരുന്നതെന്നും കിഷോര്‍ പറഞ്ഞു.
അതേസമയം, സൗമ്യയുടെ ഫോണ്‍വിളികളുടെ വിശദാംശങ്ങള്‍ ഞെട്ടിക്കുന്നതെന്ന് അന്വേഷണ സംഘ വ്യക്തമാക്കി. കാമുകന്മാരെ ബന്ധപ്പെടുന്നതിനോടൊപ്പം കേസിന്റെ വിശദാംശങ്ങളറിയാന്‍ സൗമ്യ നടത്തിയ ഫോണ്‍വിളികളുടെ വിശദാശംങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. അമ്മ മരിച്ചു രണ്ടാംദിവസമാണ് അമ്മയുടെ പേരിലെടുത്ത ബാങ്ക് വായ്പയുടെ വിശദാംശങ്ങളറിയാന്‍ സൗമ്യ സഹകരണ ബാങ്ക് മാനേജറെ വിളിച്ചത്.
വിളിയുടെ യാഥാര്‍ഥ ഉദ്ദേശ്യം ലോണ്‍ എഴുതിത്തള്ളുമോ എന്നറിയുകയായിരുന്നു. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചോയെന്നറിയാന്‍ സൗമ്യ നിരവധി തവണ ധര്‍മ്മടം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു.
Post Your Comments