തിരുവനന്തപുരം: വാട്സ്ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തതിന് പിന്നിൽ മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകർക്ക് പങ്കുണ്ടെന്ന പ്രചാരണം തെറ്റാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഹര്‍ത്താലിന്റെ മറവില്‍ ഏറ്റവും കൂടുതല്‍ അക്രമിക്കപ്പെട്ടത് ആര്‍.എസ്.എസുകാരുടെ കടകളാണെന്നും ഇത് മറച്ചുവെക്കാനുള്ള തന്ത്രമാണ് വ്യാജപ്രചാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വീടുകളില്‍ ശുചിമുറിയില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
ഹര്‍ത്താല്‍ അനുകൂലികള്‍ക്ക് വിദേശത്തുനിന്നുപോലും പിന്തുണ കിട്ടിയതിനെപ്പറ്റി വിദഗ്ധമായ അന്വേഷണം നടത്തണമെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. അതേസമയം സാമൂഹിക മാധ്യമങ്ങളിലൂടെ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത കേസില്‍ മുഖ്യസൂത്രധാരന്‍ അടക്കം അഞ്ചുപേര്‍ ഇന്ന് അറസ്റ്റിലായിരുന്നു.
Post Your Comments