ആലപ്പുഴ: കഴിഞ്ഞ ദിവസം മത തീവ്രവാദികൾ നടത്തിയ ഹർത്താൽ രാജ്യത്ത് വർഗ്ഗീയ ലഹള സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ. കേരളം മത തീവ്രവാദികളുടെ കേന്ദ്രമായി എന്നതിന് ഉത്തമ തെളിവാണ് ഹർത്താലിന്റെ പേരിൽ നടത്തിയ അതിക്രമങ്ങളും തേർ വാഴ്ച്ചയും. മൂന്നുമാസം മുൻപ് നടന്ന കൊലയുടെ പേരിൽ ഇപ്പോൾ നടത്തുന്ന പ്രതിക്ഷേധം തന്നെ ഇത് തികച്ചും ആസൂത്രിതമാണ് എന്നതിന്റെ തെളിവാണ്. ഹർത്താലിൽ പോലീസിന്റെ നിഷ്ക്രിയത്വം പോലീസിലും മതതീവ്രവാദികൾ പിടിമുറുക്കി എന്ന സംശയം ഉറപ്പിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കടിഞ്ഞാണിടാനൊരുങ്ങി സര്‍ക്കാര്‍
ജമ്മുവിൽ ആസിഫയെന്ന പിഞ്ചുകുട്ടിയെ കൊലപ്പെടുത്തിയ നരാധമന്മാർക്ക് നിയമം അനുശാസിക്കുന്ന ഏറ്റവും കൂടിയ ശിക്ഷ തന്നെ ലഭിക്കണം. എന്നാൽ അതിന്റെ പേരിൽ വർഗ്ഗീയ മുതലെടുപ്പ് നടത്താൻ മത തീവ്രവാദികളെ അനുവദിക്കരുത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിച്ച നരേന്ദ്രമോദി സർക്കാരിനെതിരെ മതതീവ്രവാദികളെ കൂട്ടുപിടിച്ച് രാജ്യത്ത് വർഗ്ഗീയ ലഹളകളും കലാപവും ഉണ്ടാക്കി താഴെ ഇറക്കാനുള്ള അസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഹർത്താലും അക്രമങ്ങൾ സൃഷ്ടിക്കലുമെന്നും അതിനെതിരെ ജനങ്ങൾ ജാഗരൂകരായിരിക്കണമെന്നും ജി. വിനോദ് കുമാർ പറഞ്ഞു.
Post Your Comments