തിരുവനന്തപുരം: കത്വയിൽ എട്ടു വയസുകാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ തിങ്കളാഴ്‌ച നടന്ന വാട്‌സ് ആപ്പ് ഹര്‍ത്താലിനെക്കുറിച്ച് പ്രത്യേക അന്വേഷണം നടത്താൻ നിർദേശം. തീവ്ര സ്വഭാവമുള്ള സംഘടനകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിട്ടത്.
Read Also: സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥാർഥ്യമാക്കാനൊരുങ്ങി ദുബായ്
മാധ്യമങ്ങളെ ഹര്‍ത്താലിന് അനുകൂലമായി ദുരുപയോഗം ചെയ്‌തോയെന്ന കാര്യത്തെക്കുറിച്ചും വാട്‌സ് ആപ്, ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പ്രചാരണത്തെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആയിരത്തോളം പേരെ അറസ്റ്റ് ചെയ്‌തതിൽ ഭൂരിഭാഗം പേരും എസ്ഡിപിഐക്കാരാണ്. പാലക്കാട് 250 ഉം മലപ്പുറത്ത് 131 ഉം കണ്ണൂരില്‍ 169 ഉം കാസര്‍കോട്ട് 104 ഉം കോഴിക്കോട്ട് 200 ഉം വയനാട്ടില്‍ 41 പേരുമാണ് അറസ്റ്റിലായത്.
Post Your Comments