കൊച്ചി : വാരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണം, ക്രൂര മർദ്ദനമേറ്റത് രാത്രി 11 മണിക്ക് ശേഷം. കസ്റ്റഡിയിൽ വെച്ച് 11മണിക്ക് മുൻപെടുത്ത ചിത്രത്തിൽ മർദ്ദനത്തിന്റെ പാടുകളില്ല. ചിത്രം കേസിലെ നിർണ്ണായക തെളിവാകും. 11 മണിക്ക് ശേഷം ലോക്കപ്പിനുള്ളിൽ വെച്ചാണ് ശ്രീജിത്തിന് പോലിസിന്റെ ക്രൂര മർദ്ദനമുണ്ടായത്.
also read:ശ്രീജിത്തിന്റെ കസ്റ്റഡി മരണം: ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും
ഗൃഹനാഥന്‍ ആത്മഹത്യ സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ 12 ാം പ്രതിയായിരുന്നു ശ്രീജിത്ത്. മര്‍ദ്ദനമേറ്റ ശ്രീജിത്തിനെ അടിയന്തിര ശസ്ത്രക്രീയയ്ക്ക് വിധേയനാക്കിയിരുന്നു.
ചികിത്സയിലായിരുന്ന ശ്രീജിത്ത് തിങ്കളാഴ്ച വൈകിയാണ് മരിച്ചത്.
വീട് കയറിയുള്ള ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്ചയാണ് മത്സ്യതൊഴിലാളിയായ വാസുദേവൻ വീട്ടിൽ തൂങ്ങിമരിച്ചത്. അന്ന് രാത്രി തന്നെ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീജിത്തിനെ ബലം പ്രയോഗിച്ച് പിടിച്ചു കൊണ്ട് പോവുകയും മർദ്ദിക്കുകയുമായിരുന്നുവെന്നാണ് വീട്ടുകാർ പറഞ്ഞിരുന്നു. വയറിന് വേദനയുണ്ടെന്ന് ശ്രീജിത്ത് തുടർച്ചയായി പരാതിപ്പെട്ടിട്ടും പൊലീസ് കാര്യമാക്കിയില്ല. ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച ശ്രീജിത്ത് ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
Post Your Comments