പ്രശസ്ത നടി ഭാരതീയ ജനത പാര്‍ട്ടി(ബിജെപി)യിലേക്ക്. രാഷ്ട്രീയത്തില്‍ ഇറങ്ങാനുള്ള താത്പര്യം പ്രകടിപ്പിച്ച നടി ബിജെപിയില്‍ ചേരാനാണ് താത്പര്യം എന്ന് അറിയിക്കുകയായിരുന്നു. തെന്നിന്ത്യന്‍ നായിക രേഷ്മ റത്തോറാണ് ബിജെപിയില്‍ ചേര്‍ന്നത്.
തുടര്‍ന്ന് ഹൈദരാബാദില്‍ വെച്ച് ബിജെപി തെലുങ്കാന അധ്യക്ഷന്‍ ക ലക്ഷ്മണിന്റെ സാന്നിധ്യത്തില്‍ പാര്‍ട്ടിയില്‍ ചേരുകയായിരുന്നു. മഹബുബബാദ് ജില്ലയിലെ പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനുള്ള അവസരം നല്‍കിയതാണ് താന്‍ ബിജെപിയില്‍ ചേരാന്‍ കാരണം എന്ന് അവര്‍ പറഞ്ഞു. ബിജെപിയിലൂടെ പിന്നോക്കം നിക്കുന്നവരുടെ പുരോഗമനം സാധ്യമാകുമെന്നും നടി വ്യക്തമാക്കി.
പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ബിജെപി നേതാക്കളുമായി രേഷ്മ കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ചായിരുന്നു ചര്‍ച്ച. മഹബുബബാദിലെ സ്റ്റീല്‍ പ്ലാന്റിനെ തുടര്‍ന്നുള്ള പ്രശ്നങ്ങളില്‍# പാര്‍ട്ടിയുടെ ശക്തമായ ഇടപെടല്‍ വേണമെന്ന് നടി ആവശ്യപ്പെട്ടു.
Post Your Comments