പാലക്കാട്: നാളെ ഹർത്താൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരിക്കും ഹർത്താൽ.
ഹർത്താലിനിടെ കെഎസ്ആർടിസി ബസിനു കല്ലെറിഞ്ഞ കേസിൽ സന്തോഷ് ഉൾപ്പടെ നാല് പേരെ പോലീസ് പ്രതി ചേർക്കുകയും 64,000 രൂപ പിഴയടയ്ക്കാൻ കേസന്വേഷിക്കുന്ന കസബ പോലീസ് ആവശ്യപ്പെടും ചെയ്തു. കേസിലെ രണ്ടുപ്രതികൾ പിഴയടച്ചെങ്കിലും സാന്പത്തിക ബുദ്ധിമുട്ട് കാരണം സന്തോഷിനും മറ്റൊരു പ്രതിക്കും പിഴ അടക്കാൻ ആയില്ല. കൂലിപ്പണിക്കാരനായ സന്തോഷിനോട് ഇതുസംബന്ധിച്ച് സ്റ്റേഷനിൽ ഹാജരാകാൻ കസബ എഎസ്ഐ നിർദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച വൈകിട്ട് വീടിനു സമീപത്തെ മരത്തിൽ സന്തോഷ് തൂങ്ങി മരിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
Also read ;തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി
Post Your Comments