മസ്കറ്റ് ; കൂടുതൽ മേഖലകളിലേക്ക് തൊഴില്‍ വീസാ നിരോധനം വ്യാപിപ്പിക്കാൻ ഒരുങ്ങി മസ്കറ്റ്. മാനവവിഭവ ശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. ജനുവരി 25 മുതല്‍ ആറു മാസത്തേക്ക് 87 തസ്തികകളിലേക്കാണ് വീസാ നിയന്ത്രണം ഏർപ്പെടുത്തിയത്. ജൂലൈയില്‍ നിരോധന കാലാവധി പൂര്‍ത്തിയാകുന്ന മുറയ്ക്ക് നിരീക്ഷണ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ തൊഴില്‍ മേഖലകളെ കൂടി പരിധിയിലേക്ക് കൊണ്ടുവരുമെന്നു ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.
ആറുമാസക്കാലത്തിനുള്ളില്‍ 25000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മന്ത്രിസഭാ കൗണ്‍സിന്റെ ഉത്തരവിന്റെ ചുവട് പിടിച്ച് 20000 പേര്‍ക്ക് വരെ ഇതിനോടകം തൊഴില്‍ നിയമനം നല്‍കിക്കഴിഞ്ഞു. സ്വദേശിവത്കരണം നടപ്പില്‍ വരുത്തുന്നതില്‍ പരാജയപ്പെട്ട കമ്പനികള്‍ക്ക് താഴിട്ടു. കൂടാതെ നിരവധി കമ്പനികള്‍ക്ക് പുതിയ വിസ അനുവദിക്കില്ലെന്നും വിദേശി ജീവനക്കാരുടെ തൊഴില്‍ കരാര്‍ നീട്ടിനല്‍കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തു. കമ്പനികളുടെ പുതിയ റിക്രൂട്ട്മെന്റും നിലച്ചിരിക്കുകയാണ്.ഇതോടെ മാസങ്ങള്‍ക്കിടെ മലയാളികള്‍ ഉള്‍പ്പടെ ആയിരക്കണക്കിനു പേരാണു തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിയത്.
Also read ;യുഎഇയിൽ റംസാൻ ആരംഭിക്കുന്നത് ഈ ദിവസമായിരിക്കും
Post Your Comments