കലാൻഗുട്ട്•ഗോവയിലെ കലാൻഗുട്ടില്‍ അന്താരാഷ്ട്ര പെണ്‍വാണിഭ സംഘം പോലീസ് വലയിലായി. ഒഡിഷയില്‍ നിന്നുള്ള രണ്ട് പിമ്പുമാരും ഉസ്ബെക്കിസ്ഥാനില്‍നിന്നുള്ള മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് സ്ത്രീകളുമാണ് അറസ്റ്റിലായത്.
കലാൻഗുട്ട് പോലീസ് സ്റ്റേഷനില്‍ ലഭിച്ച രഹസ്യ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കണ്ഡോലിമിലെ ബാമൺ വദ്ദോയിലെ ഒരു ഗസ്റ്റ് ഹൗസില്‍ നടത്തിയ റെയ്ഡിലാണ് സംഘം വലയിലായത്. ഗസ്റ്റ് ഹൗസിനുള്ളില്‍ 22 കാരനായ ധനഞ്ജയ് കുമാര്‍ മൊഹന്തിയോടൊപ്പം അഞ്ച് സ്ത്രീകളെ കണ്ടെത്തുകയായിരുന്നു. ഇവരില്‍ മൂന്ന് പേര് ഉസ്ബെക്കിസ്ഥാന് സ്വദേശികളും രണ്ടുപേര്‍ മഹാരാഷ്ട്ര സ്വദേശികളുമാണ്.
റെയ്ഡിനിടെ ചന്ദന്‍ കുമാര്‍ പത്ര എന്നോരു 27 കാരന് കൂടി റാക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സ്ത്രീകള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. ഇയാളുടെ സെല്‍ഫോണ്‍ ട്രാക്ക് ചെയ്ത പോലീസ് കലാൻഗുട്ട് സര്‍ക്കിളില്‍ വച്ച് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതികള്‍ക്കെതിരെ ഐ.പി.സി വിവിധ വകുപ്പുകള്‍ പ്രകാരവും, അനാശാസ്യ പ്രവര്‍ത്തനം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
1,25,000 രൂപയും 7 മൊബൈല്‍ ഫോണുകളും ഇവിടെ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
Post Your Comments