HistoryVishu

കണിക്കൊന്നയുടെ ഐതിഹ്യം

വിഷുവിനെപ്പറ്റി പറയുമ്പോള്‍ കണിക്കൊന്നയെ ഒഴിവാക്കാനാവില്ലല്ലോ ? കണിക്കൊന്ന ഇല്ലാത്ത ഒരു വിഷുക്കണി സങ്കല്‍പ്പിക്കാന്‍ സാദ്ധ്യവുമല്ല. വിഷുക്കാലമാകുന്നതോടെ കൊന്നകള്‍ പൂത്തുലയുന്നു. വിഷുവിന് കണിയൊരുക്കാന്‍ പ്രധാനമായ കണിക്കൊന്നയ്ക്കുമുണ്ട് ഐതീഹ്യം

ക്ഷേത്രപൂജാരി അമ്പലം അടച്ച് പോകുമ്പോള്‍ ചെറിയൊരു കുട്ടി ചുറ്റുമതിലിനകത്ത് പെട്ടുപോകുന്നു. കുട്ടിയെ സന്തോഷിപ്പിക്കാന്‍ സാക്ഷാല്‍ ഉണ്ണിക്കണ്ണന്‍ തന്നെ പ്രത്യക്ഷപ്പെടുകയും തന്റെ അരഞ്ഞാണം കുട്ടിക്ക് കളിക്കാന്‍ കൊടുക്കുകയും ചെയ്യുന്നു. പൂജാരി വന്ന് വീണ്ടും ക്ഷേത്രം തുറന്നപ്പോള്‍ ശ്രീകോവിലിനകത്തെ ദേവാഭരണം കുട്ടിയുടെ കൈയ്യില്‍ കാണുകയും ക്ഷോഭിക്കുകയും ചെയ്യുന്നു. കരഞ്ഞുകൊണ്ട് കുട്ടി വലിച്ചെറിഞ്ഞ അരഞ്ഞാണം ചെന്ന് തങ്ങിയത് തൊട്ടടുത്തുള്ള മരത്തിലാണ്. കുലകുലയായി പൂക്കളുടെ രൂപത്തില്‍ അത് മരം മുഴുവന്‍ തൂങ്ങിക്കിടന്നെന്നാണ് കണിക്കൊന്നയുടെ ഐതിഹ്യം.

കുറച്ച് കാലം കൂടെ കഴിഞ്ഞാല്‍ ചിലപ്പോള്‍ കണിവെക്കാന്‍ മരുന്നിന് പോലും കൊന്നപ്പൂവ് കിട്ടാതെ, ഒരു ഐതിഹ്യം മാത്രമായി കണിക്കൊന്ന മാറിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button