Latest NewsNewsBollywoodEntertainment

ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണ്, മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണം: നിതീഷ് ഭരദ്വാജ്

മഹാന്മാരുടെ ജന്മസ്ഥലം ആദര്‍ശങ്ങള്‍ സ്ഥാപിക്കാനുള്ളതാണ്

ന്യൂഡല്‍ഹി: ഭഗവാന്റെ ജന്മസ്ഥലം നമ്മുടെ അവകാശമാണെന്ന് നടൻ നിതീഷ് ഭരദ്വാജ് . മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥലവും സ്വതന്ത്യ്രമാകണമെന്നു താരം ആവശ്യപ്പെട്ടു. ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ലെന്നും നിതീഷ് ഭരദ്വാജ് ദേശീയ മാദ്ധ്യമത്തോട് പ്രതികരിച്ചു.

read also: ശബരിമലയിൽ ദര്‍ശനം നടത്തി നടൻ ദിലീപ്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘നിങ്ങള്‍ മഹാഭാരതം മുഴുവൻ ഓര്‍മ്മിക്കണമെന്ന് ആളുകള്‍ പലതവണ പറയാറുണ്ട്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുമ്പോഴെല്ലാം ഞാൻ എപ്പോഴും ഭഗവാനില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. ജീവിതത്തിലെ ചില മൂല്യങ്ങള്‍ അവതരിപ്പിക്കാനാണ് ഓരോ അവതാരവും നമ്മുടെ മുന്നില്‍ വരുന്നത്. ഇതറിയാൻ വിഷ്ണുപുരാണം തന്നെ അത്യുത്തമം. നിങ്ങള്‍ക്ക് രാമനെയോ കൃഷ്ണനെയോ ഇഷ്ടമാണോ, എന്നത് ഇവിടെ ചോദ്യമില്ല . ചിലയിടങ്ങളില്‍ രാമനായും ചിലയിടങ്ങളില്‍ കൃഷ്ണനായും ജീവിക്കേണ്ടി വരും.

ഓരോ ജന്മസ്ഥലത്തിനും അതിന്റേതായ പ്രാധാന്യമുണ്ട്. മഹാന്മാരുടെ ജന്മസ്ഥലം ആദര്‍ശങ്ങള്‍ സ്ഥാപിക്കാനുള്ളതാണ്. അവരുടെ ജന്മസ്ഥലം പവിത്രമല്ലെങ്കില്‍ അത് ആരുടെ സ്ഥാനമായിരിക്കും? ശ്രീകൃഷ്ണന്റെ മഥുരയിലെ ജന്മസ്ഥലവും സ്വതന്ത്രമാകണം .നമ്മുടെ ഭഗവാന് വേണ്ടി നമ്മള്‍ അവകാശങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കും അതില്‍ എതിര്‍പ്പുണ്ടാകേണ്ടതില്ല’- നിതീഷ് ഭരദ്വാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button