ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ഞൂറോളം ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും വിജിലന്‍സ് ക്ലിയറന്‍സും അനിശ്ചിതത്വത്തില്‍. 2016-ല്‍ സ്വത്തുവിവരം വെളിപ്പെടുത്താത്തതാണ് ഡി.ജി.പി., എ.ഡി.ജി.പി., ഐ.ജി. റാങ്കുകളിലുള്ള ഒട്ടേറെ ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ ഭാവി പ്രതിസന്ധിയിലാക്കിയത്.
1968-ലെ ഓള്‍ ഇന്ത്യ സര്‍വീസസ് (കണ്‍ഡക്ട്) റൂള്‍സ് പ്രകാരം എല്ലാ ഐ.പി.എസ്. ഉദ്യോഗസ്ഥരും അവരുടെ സ്വത്തുവിവരം എല്ലാവര്‍ഷവും ജനുവരി 31-നുമുന്‍പായി സമര്‍പ്പിക്കണം. എന്നാല്‍, 2017 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് 3390 ഐ.പി.എസ്. ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇതു നല്‍കിയത്.
3905 ഐ.പി.എസ്. ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സ്വത്തുവിവരം സമര്‍പ്പിക്കാത്ത ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റം വിലക്കാനും അവര്‍ക്ക് വിജിലന്‍സ് ക്ലിയറന്‍സ് നല്‍കാതിരിക്കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയ്യാറായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, അതിനുമുന്‍പ് അവരില്‍നിന്ന് വിശദീകരണം ആവശ്യപ്പെടാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും കേന്ദ്രഭരണപ്രദേശങ്ങളോടും മന്ത്രാലയം നിര്‍ദേശിച്ചു.
Post Your Comments