നമ്മുടെ ദൈനംദിന ജീവിതത്തിൽ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഒന്നാണ് മൊബൈൽ ഫോണുകൾ,പ്രതേകിച്ചും നിങ്ങൾ ഒരു പോലീസ് ഓഫീസർ ആണെങ്കിൽ.എനിക്ക് ദിവസവും ലഭിക്കുന്ന കോളുകളുടെ ഒരു വിശകലനം നടത്തി.വളരെ കഠിനമായ ഒരു പഠനം തന്നെയായിരുന്നു അത്.ഒരുപാട് മുന്നറിയിപ്പുകൾ നൽകിയ ഒരു പഠനം.ഈ വിശകലനത്തിൽ നിന്നും ഞാൻ വാട്ട്സ് ആപ്പ് – ട്വിറ്റർ ഉപയോഗവും, എസ് എം എസ് – മിസ്ഡ് കാൾസ് തുടങ്ങിയവയെയും ഒഴിവാക്കി.
മൊത്തം കോളുകളിൽ ഏകദേശം 3 മുതൽ 835 കോളുകൾ വരെ ലഭിച്ചത് രാത്രി 11 മണിക്കും രാവിലെ 8 മണിക്കും ഇടയിലാണ്. ഒരു എസ് എസ് പി പുലർച്ചെ 2 മണിക്കു ഉറങ്ങുകയും 6 മണിക്കു ഉണരുകയും വേണം എന്ന അലിഖിത നിയമം നിലവിലുണ്ട്.29 ദിവസത്തെ കാലയളവിൽ ഈ സമയത്തിനുള്ളിൽ തന്നെ എനിക്ക് ലഭിച്ച കോളുകളുടെ എണ്ണം 74 ആണു. 8 മാസത്തെ കാലയളവിൽ ഉച്ചക് 2 മണിക്കും വൈകുന്നേരം 4 മണിക്കും ഇടയിൽ ലഭിച്ച കോളുകളുടെ എണ്ണം 3315.
ഈ പറഞ്ഞ കണക്കുകൾ എല്ലാം എന്‍റെ ഔദ്യോഗിക നമ്പറിൽ ലഭിച്ച കോളുകളുടെ വിവരങ്ങൾ മാത്രം ആണു. ഒരു 10 കോളുകൾ കൂടെ കൂട്ടിയാൽ എന്‍റെ സ്വകാര്യ ഫോണിലും ലാൻഡ് ഫോണിലും വരുന്ന കോളുകളുടെ കണക്കു മനസ്സിലാകും. അർധരാത്രി ലഭിക്കുന്ന കോളുകൾ കാരണം പലപ്പോഴും ഉറക്കം നഷ്ടപ്പെടാറുണ്ട്. ടോയ്ലറ്റുകളിലുംഉറങ്ങുമ്പോഴും പോലും ആളുകൾ ഫോൺ കൂടെ വെക്കാറുണ്ട്.
അധികം സമയം ഫോണിൽ ചിലവഴിക്കുമ്പോൾ ചെവിയിൽ വേദനയോ മുഴക്കമോ അസ്വസ്ഥതകളോ തോന്നിയാൽ വളരെ ശ്രദ്ധിക്കണം. തലച്ചോറിന്റെ ഏതെങ്കിലും ഭാഗം ചൂടായതിന്റെ ഫലം ആണു ഈ വേദന എന്ന് മനസിലാക്കുക. മൊബൈൽ ഫോൺ റേഡിയേഷനുകളുടെ പ്രത്യാഘാതങ്ങളെ പറ്റി അനവധി യൂണിവേഴ്സിറ്റികൾ നടത്തിയ പഠനങ്ങളുടെ റിപോർട്ടുകൾ വായിക്കാനിടയായി. എന്നെ ബാധിച്ചിരിക്കുന്നത് “റിങ് ടോൺ ഇൻഡ്യൂസ്ഡ് ആങ്ക്സിറ്റി ” ആണു. ഞാൻ എപ്പോഴൊക്കെ എന്‍റെ ഫോണിന്റെ അടുത്ത് ഉണ്ടോ അപ്പോഴൊക്കെ എനിക്ക് ഫോൺ റിങ് ചെയ്യുന്നതായി തോന്നാറുണ്ട്. ആദ്യത്തെ റിങ്ങിൽ തന്നെ ഒരു വ്യാകുലത മനസ്സിൽ വരും (സ്ട്രെസ് ആയി ഇതിനെ കാണാൻ സാധിക്കില്ല ,കാരണം സ്ട്രെസ് ഒരാളുടെ പേഴ്സണാലിറ്റിയുമായി ബന്ധപ്പെട്ടതാണ് ).
അടുത്ത തവണ ഫോൺ റിങ് ചെയ്യുമ്പോൾ സ്വയം ഒന്ന് നിരീക്ഷിക്കുക.മൊബൈൽ ഫോൺ ഉപയോഗം ദിനം പ്രതി നമ്മുടെ രാജ്യത്തു വർധിച്ചു വരുന്നു , കുറഞ്ഞു വരുന്ന കാൾ നിരക്കുകളും അതിനു ഒരു കാരണമാണ്. എല്ലാവര്ക്കും നിങ്ങളുടെ നമ്പർ അറിയാം ,മാത്രമല്ല ഒരു ബട്ടൺ അമർത്തിയാൽ കാൾ ചെയ്യുകയും ചെയ്യാം. തലച്ചോറിന് ക്ഷതം സംഭവിക്കുന്ന അവസ്ഥ വിദൂരമല്ല. കോളുകൾക് മുന്ഗണന നൽകുകയാണ് ഒരു പോംവഴി,ആവശ്യം ഉള്ളവരെ മാത്രം വിളിക്കുക പിന്നെ ആവശ്യം ഉള്ള കോളുകൾ മാത്രം സ്വീകരിക്കുക. പക്ഷെ എന്‍റെ തൊഴിൽ അതിഞ്ഞ അനുവദിക്കില്ല കാരണം ,സ്വീകരിക്കാതെ ഇരിക്കുന്ന കോളുകൾ ചിലപ്പോൾ അത്യാവശ്യത്തിനു വിളിക്കുന്ന ആരെങ്കിലും ആയിരിക്കാം , അത് സ്വീകരിക്കാത്തതിന് ഭാവിയിൽ നടപടികൾ നേരിടേണ്ടി വന്നേക്കാം.
8 മാസത്തെ കാലയളവിൽ എനിക്കു ലഭിച്ച ഫോൺ കോളുകളുടെ എണ്ണം 62,584 ആണു.അതായത് ഒരു ദിവസം ഏകദേശം 263 കോളുകൾ.ഒന്നര മിനിറ്റ് ആണു ഒരു കോളിന് ചിലവഴിക്കുന്ന സമയം.ഒരു ദിവസം 6 മണിക്കൂർ ഫോണിൽ ചിലവഴിക്കുന്നു. 79 ശതമാനം സമയങ്ങളിലും ഒരു ദിവസം ഏകദേശം 200 കോളുകൾ ലഭിക്കാറുണ്ട്.
– കിരൺ ശിവകുമാർ ഐ പി എസ് , എസ് എസ് പി , ഉത്തർ പ്രദേശ് കേഡർ
Post Your Comments