കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടകളുണ്ട്. തേച്ചുവൃത്തിയാക്കിയ നിലവിളക്കാണ് കണി കാണാൻ ഉപയോഗിക്കുന്നത്. ഓട്ടുരുളിയിലാണ് ഇവയെല്ലാം ഒരുക്കുന്നത്. ഉണക്കലരിയും നെല്ലും ചേർത്തു ഉരുളി പകുതിയോളം നിറയ്‌ക്കുക. ഇതിൽ നാളികേരമുറി വയ്ക്കണം.
ഇതിനോടൊപ്പം സ്വർണവർണത്തിലുള്ള കണിവെള്ളരി വയ്‌ക്കണം. പിന്നീട് ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് വയ്ക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്‌ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്‌മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. ഇതുശേഷം വാൽ ക്കണ്ണാടിവയ്‌ക്കാം. ഭഗവതിയുടെ സ്‌ഥാനമാണു വാൽക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തം മുഖവും കണ്ടുണരാൻകൂടിയാണിത്. ഇതിനടുത്ത് കൃഷ്‌ണ വിഗ്രഹം വയ്ക്കാം. എന്നാൽ ദീപപ്രഭമൂലമുള്ള ഒരു നിഴലും വിഗ്രഹത്തിൽ പതിക്കരുത്.
കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വർണവും തൊട്ടടുത്തു താലത്തിൽ വയ്ക്കണം. നാണയത്തുട്ടുകൾ വെറ്റിലയ്‌ക്കും പാക്കിനു മൊപ്പം വേണം വയ്‌ക്കാൻ. ലക്ഷ്‌മിയുടെ പ്രതീകമാണു സ്വർണവും നാണയങ്ങളും.
ഓട്ടുരുളിയിലും മറ്റു കണിയൊരുക്കുകളിലും കൊന്നപ്പൂക്കൾ വിതറണം. കൊന്നപ്പൂങ്കുലയും വയ്‌ക്കാം.
Post Your Comments