KeralaLatest News

വിവാദ മെഡിക്കൽ ബില്ല് : പവനായി ശവമായതിനെ കുറിച്ച് അഡ്വ. ജയശങ്കര്‍

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ പ്രവേശന ബില്‍ ഗവര്‍ണര്‍ തള്ളിയ നടപടിയിൽ മുഖ്യമന്ത്രിയെയും,സര്‍ക്കാരിനെയും രൂക്ഷമായി പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. എ ജയശങ്കര്‍. കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇത് ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ രൂപം ചുവടെ ;

പവനായി ശവമായി.

കേരള നിയമസഭ ഐകകണ്ഠന പാസാക്കിയ ഐതിഹാസികമായ കരുണാ സഹായ ബില്ലിന് ഗവര്‍ണര്‍ അനുമതി നല്‍കിയില്ല. പുന:പരിശോധന നടത്താന്‍ തിരിച്ചയക്കുക പോലും ചെയ്തില്ല; ചുമ്മാ ചുരുട്ടിക്കൂട്ടി ചവറ്റുകുട്ടയിലിട്ടു.

കേരള പിറവിക്കു ശേഷം ഇതാദ്യമായാണ് നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ പൂര്‍ണമായി നിരാകരിച്ചത്. ഇരട്ടച്ചങ്കന്‍ സര്‍ക്കാരിന്റെ തൊപ്പിയില്‍ ഒരു തൂവല്‍ കൂടിയായി.

ബില്ല് നിരാകരിച്ചെന്നു കരുതി ഗവര്‍ണറോട് സര്‍ക്കാരിനു പിണക്കമില്ല. വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ രാജ്ഭവന്‍ മാര്‍ച്ച്‌ നടത്താനോ ഗവര്‍ണറുടെ കോലം കത്തിക്കാനോ ഉദ്ദേശിക്കുന്നില്ല. ഇനി ജബ്ബാര്‍ ഹാജിയായി, ഹാജ്യാരുടെ പാടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button