തിരുവനന്തപുരം: കരുണ, അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ലില്‍ വിശദീകരണവുമായി മന്ത്രി എകെ ബാലന്. രാഷ്ട്രീയമായും സാങ്കേതികമായും ധാര്‍മികമായും സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് ശരിയാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ അംഗീകരിച്ച ഓര്‍ഡിനന്‍സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബില്‍ അംഗീകരിച്ചത്. ഈ ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്ലുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല. സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ നൂറ് ശതമാനം ശരിയാണ്.
Post Your Comments