Latest NewsNewsIndia

കുഞ്ഞിന് കറുത്ത നിറം; വെളുക്കാനായി അമ്മ ചെയ്‌ത ക്രൂരത ഇങ്ങനെ

ഭോപ്പാല്‍: ദത്തെടുത്ത കുഞ്ഞിനെ വെളുപ്പിക്കാനായി ദേഹം മുഴുവൻ അമ്മ കല്ല് കൊണ്ടുരച്ചു. സ്‌കൂൾ അധ്യാപികയായ സുധ തിവാരിയാണ് കുഞ്ഞിനോട് ഈ ക്രൂരത ചെയ്‌തത്‌. ബന്ധുവായ ശോഭനാ ശര്‍മ്മ സംഭവം പുറത്തറിയിച്ചതോടെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പോലീസുമെത്തിയാണ് കുഞ്ഞിനെ രക്ഷിച്ചത്.

Read Also: ക്ഷേത്രം തകര്‍ത്തു, വിഗ്രഹത്തില്‍ ചെളിവാരിത്തേച്ചു: വർഗീയ സംഘർഷത്തിന് സാധ്യത

ഒന്നര വര്‍ഷം മുമ്പാണ് സുധ തിവാരിയും ഭർത്താവും കുട്ടിയെ ഉത്തരാഖണ്ഡില്‍ നിന്ന് ദത്തെടുക്കുന്നത്. ദത്തെടുത്ത അന്ന് മുതല്‍ കുട്ടിയുടെ കറുത്ത നിറം സുധയക്ക് വലിയ പ്രശ്‌നമായിരുന്നു. പല വഴികളും പരീക്ഷിച്ച് പരാജയപ്പെട്ടതോടെ ആരോ പറഞ്ഞുകൊടുത്തതനുസരിച്ച് കറുത്ത കല്ല് ഉപയോഗിച്ച് കുട്ടിയുടെ ദേഹത്ത് ഉരയ്ക്കുകയായിരുന്നു. പരിക്കുകളേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button