KeralaLatest NewsNews

ആദിവാസികളുടെ ജനനരേഖയ്ക്കായി സ്വന്തം കൈയിലെ കാശെടുത്ത് ഫീസടച്ച് ശ്രീറാം

ഇടുക്കി: ആദിവാസികളുടെ ജനനരേഖയ്ക്കായി സ്വന്തം കൈയിലെ കാശെടുത്ത് ഫീസടച്ച് ശ്രീറാം. ദേവികുളം മുന്‍ സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഫീസടച്ചതിനെ തുടര്‍ന്ന് മറയൂരിലെ ആദിവാസികള്‍ക്കെല്ലാം ജനനരേഖ സ്വന്തമായി. 1989 ഗോത്രവര്‍ഗക്കാര്‍ക്കാണ് ജനനരേഖ സ്വന്തമായി ലഭിക്കുന്നത്. ഇതിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്തിലെ എല്ലാ ഗോത്രവര്‍ഗക്കാര്‍ക്കും പ്രായഭേദമന്യേ ജനനസര്‍ട്ടിഫിക്കറ്റുകള്‍ 28ന് വിതരണം ചെയ്യും.

Also Read : തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല : ചലചിത്രമേഖലയിലും ശുദ്ധികലശത്തിനൊരുങ്ങി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍

സബ് കലക്ടര്‍ സ്ഥാനത്തുനിന്ന് മാറുന്നതിന് മുമ്പുതന്നെ ശ്രീറാം എല്ലാ അപേക്ഷകളും പരിശോധിച്ച് സാധുത നല്‍കിയിരുന്നു. പഞ്ചായത്തില്‍ അടക്കേണ്ട ഫീസായി തനിക്ക് ലഭിച്ച അവാര്‍ഡ് തുക ശ്രീറാം കൈമാറുകയും ചെയ്തിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ പ്രത്യേക താല്‍പര്യപ്രകാരം മറയൂര്‍ ഗ്രാമപഞ്ചായത്ത് അംഗന്‍വാടി വര്‍ക്കര്‍മാരുടെ സഹായത്തോടെയാണ് ജനന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ സ്വീകരിച്ച് നടപടിക്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button