KeralaLatest NewsNews

തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ല : ചലചിത്രമേഖലയിലും ശുദ്ധികലശത്തിനൊരുങ്ങി സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍

 

തിരുവനന്തപുരം: മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സ്ഥലം മാറ്റം ചെയ്യപ്പെട്ടെങ്കിലും തന്റെ നിലപാടുകള്‍ക്ക് മാറ്റമില്ലെന്ന് തെളിയിക്കുകയാണ് മുന്‍ ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍.

എംപ്ലോയ്‌മെന്റ് ഡയറക്ടറായി മാറ്റി നിയമിച്ച ശ്രീറാം വെങ്കിട്ടരാമന്‍, സംസ്ഥാന ചലച്ചിത്ര അക്കാദമിയില്‍ അനധികൃത നിയമനം നടന്നെന്ന പരാതിയെ തുടര്‍ന്ന് പരിശോധന നടത്താന്‍ തൊഴില്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ശ്രീറാം വെങ്കിട്ടരാമന്റെ നിര്‍ദ്ദേശ പ്രകാരം റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഹസന്‍കോയയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ആറു മാസത്തിനിടയില്‍ ചലച്ചിത്ര അക്കാദമിയില്‍ ഇരുപതിലേറെ അനധികൃത നിയമനം നടന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധനയെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. രണ്ടാഴ്ച മുന്‍പാണ് എംപ്ലോയ്‌മെന്റ് ഡയറക്ടറായി ശ്രീറാം വെങ്കിട്ടരാമന്‍ ചുമതലയേറ്റത്.

shortlink

Post Your Comments


Back to top button