നാദാപുരം: കുട്ടികളുടെ മരുന്നിനൊപ്പം നല്കിയ കുപ്പിവെള്ളത്തില്‍ മാലിന്യം കണ്ടെത്തി. അധ്യാപകരായ പി.പി.ഷാജുവിന്റെയും അനുപമയുടെയും മകള്‍ ശ്രീപാര്‍വതിക്ക് മരുന്നിനോടൊപ്പം നല്കിയ കുപ്പിവെള്ളത്തിലാണ് മാലിന്യം കണ്ടെത്തിയത്.
അഞ്ച് മാസം പ്രായമായ കുട്ടിക്ക് കടുത്ത കഫക്കെട്ട് വന്നതിനെത്തുടര്‍ന്ന് കല്ലാച്ചിയിലെ ശിശുരോഗ വിദഗ്ധന്റെ ചികില്‍സ തേടി. ഒപ്പെക്സ് (opex 50) എന്ന മരുന്നാണ് ഡോക്ടര്‍ കുറിച്ച് നല്‍കിയത്. വടകരയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് മരുന്ന് വാങ്ങിയത്. മരുന്ന് പൊടിയുടെ കൂടെ ശുദ്ധീകരിച്ച വെള്ളത്തിന്റെ ചെറിയ ബോട്ടിലും നല്‍കുന്നുണ്ട്. രണ്ടും ചേര്‍ത്ത് കുട്ടിക്ക് നല്‍കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചത്.
മരുന്ന് നിര്‍മ്മിച്ചത് 2017 മെയ് മാസത്തിലാണ്. 2020 വരെ ഉപയോഗിക്കാമെന്നും മരുന്നിലുണ്ട്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ രക്ഷിതാക്കള്‍ മരുന്ന് കമ്പനിക്ക് ഇ.മെയില്‍ വഴി പരാതി നല്കി. ഹിമാചല്‍ പ്രദേശിലെ ഒനിക്സ് ബയോടെക് പ്രൈവറ്റ് ലിമിറ്റഡ് (onyx biotech pvt.ltd) എന്ന കമ്പനിയിലാണ് വെള്ളം നിര്‍മ്മിച്ചത്. ഹിമാചലില്‍ തന്നെയുള്ള ഹെറ്റെറോ ലാബ്സ് ലിമിറ്റഡ് ആണ് ഒപ്പെക്സ്- 50 എന്ന മരുന്ന് നിര്‍മ്മിച്ചത്.
പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ലെന്ന് മാതാപിതാക്കൾ പറയുന്നു. മരുന്ന് കമ്പനിക്കെതിരേ കേസ് കൊടുക്കാനുള്ള ഒരുക്കത്തിലാണ് ഇവർ.
Post Your Comments