ഷാർജ: കടങ്ങൾ തിരിച്ചടയ്ക്കാൻ വേണ്ടി സുപ്രീം കോർട്ട് അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മൊഹമ്മദ് അൽ ഖാസിമി 9,501,177 ദിർഹം അനുവദിച്ചു.ശൈഖ് ഡോ. സുൽത്താൻ ബിൻ മൊഹമദിന്റെ ഉദാരമായ സംരംഭങ്ങളുടെ ഭാഗമായാണ് പുതിയ നീക്കം. മാനുഷിക പരിഗണന നൽകിക്കൊണ്ട് പൗരന്മാർക്ക് സുസ്ഥിരവും മാന്യവുമായ ഒരു ജീവിതം നേടാനാണ് ശ്രമിക്കുന്നത്.
read also: പ്രവാസികള്‍ക്കായി ഷാര്‍ജ ഭരണാധികാരിയോട് കേരളത്തിന്റെ ഏഴ് ആവശ്യങ്ങള്‍
മാന്യമായ ജീവിതം പിന്തുടരുന്ന വ്യക്തികൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.49,428,000 ദിർഹമാണ് ഷാർജ ഡെറ്റ് സെറ്റിൽമെന്റ് കമ്മിറ്റി എമിറേറ്റിലെ പൗരന്മാർക്ക് കേസുകൾ തീർപ്പാക്കാൻ അനുവദിച്ച തുക. യു.എ.ഇ പൗരൻമാർക്ക് സ്ഥിരവും മാന്യവുമായ ഒരു ജീവിതം നൽകുന്നതിനായി ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ്ദിന്റെ നിർദേശങ്ങൾ അനുസരിച്ചാണ് ഈ നീക്കം.
Post Your Comments