തിരുവനന്തപുരം ; ഹയര്‍സെക്കന്‍ഡറി രണ്ടാം വർഷ ഫിസിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്നും, പരീക്ഷയ്‌ക്കായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ചോദ്യാവലിയാണ് വാട്സാപ്പിലൂടെ പ്രചരിച്ചതെന്നും ക്രൈംബ്രാഞ്ചിന്റെ അന്വേഷണ സംഘം കണ്ടെത്തി. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഡി.ജി.പി സര്‍ക്കാരിന് സമര്‍പ്പിച്ചു. ഇതോടെ പരീക്ഷ വീണ്ടും എഴുതേണ്ടി വരുമോ എന്ന വിദ്യാര്‍ത്ഥികളുടെ ആശങ്കയാണ് മാറിയിരിക്കുന്നത്.
ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്റെ സ്ഥിരീകരണം വന്ന സ്ഥിതിയ്‌ക്ക് പരീക്ഷ മാറ്റിവയ്‌ക്കില്ലെന്നുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.കഴിഞ്ഞ ബുധനാഴ്‌ച ഫിസിക്‌സ് പരീക്ഷ തുടങ്ങുന്നതിന് മുന്‍പായിരുന്നു ചോദ്യപേപ്പറുകള്‍ വാട്സ്‌ആപ്പ് വഴി പ്രചരിപ്പിച്ചത്. തൃശൂര്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ കിട്ടിയതോടെയാണ് സംഭവം പുറം ലോകമറിയുന്നത്.
ALSO READ ;ബിജെപി-എസ്‌എഫ്‌ഐ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി ; രണ്ടു പേർക്ക് വെട്ടേറ്റു
Post Your Comments