Latest NewsKeralaNews

ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കുന്നു

ന്യൂഡല്‍ഹി : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് സുപ്രീം കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. കേരളാ ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടി സ്‌റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടായിരുന്നു ജേക്കബ് തോമസിന്റെ ഹർജി.

ഇദ്ദേഹത്തിന്റെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കണം എന്ന് അഭിഭാഷകൻ ഇന്ന് സുപ്രിം കോടതിയില്‍ ആവശ്യപ്പെടും. ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ കേന്ദ്ര വിജിലന്‍സ് കമ്മീഷന് അയച്ച പരാതിയില്‍ ആരോപണം ഉന്നയിക്കുകയും ഇത് മാധ്യമങ്ങളിലൂടെ ജേക്കബ് തോമസ് പ്രചരിപ്പിക്കുകയും ചെയ്തു എന്ന പരാതിയിലാണ് കോടതി അലക്ഷ്യ നടപടി ആരംഭിച്ചത്.

Read also:മാതാപിതാക്കൾക്ക് ഐഎസ് ബന്ധം ; നിരവധി കുട്ടികളെ സർക്കാർ ഏറ്റെടു

അഴിമതി പുറത്ത് കൊണ്ടുവരുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്ന കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രവിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയത്. എന്നാല്‍ ഈ നിയമത്തില്‍ നിന്ന് ജഡ്ജിമാരെ ഒഴിവാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ജഡ്ജിമാര്‍ക്ക് എതിരെ അല്ലായിരുന്നു എന്നും ജേക്കബ് തോമസ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button