Latest NewsArticleParayathe VayyaWriters' Corner

മറ്റുപുരോഗതിയെക്കാളേറെ ധാര്‍മ്മികതയുടെ സമൂഹവും വ്യവസ്ഥിതികളും ഇവിടെ ഉണ്ടായില്ലെങ്കില്‍…

മലയാളികളുടെ മെച്ചപ്പെട്ട ജീവിതത്തിനു പിന്നില്‍ നിയമ ലംഘനമാണോ? ഇത് വെറും ഒരു സംശയമല്ല ജീവിതത്തില്‍ നല്ലത് ചെയ്യാന്‍ നമ്മള്‍ ഭയപ്പെടുന്നു. എന്നാല്‍ മികച്ച ജീവിതത്തില്‍ നമ്മള്‍ തെറ്റുകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തിന്റെ അവസ്ഥ നമുക്ക് പരിശോധിച്ച് നോക്കാം. ദിനം പ്രതി ഇത്ര അപകടങ്ങളാണ് നമ്മുടെ റോഡുകളില്‍ നടക്കുന്നത്. അതിലൂടെ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു. വര്‍ദ്ധിച്ചു വരുന്ന ഈ റോഡപകടങ്ങളില്‍ നിന്നും നമ്മള്‍ അമിത വേഗതയില്‍ റോഡിന്റെ ശോചനീയാവസ്ഥയുമാണ് ഇതിനു കാരണം എന്നു മനസിലാക്കുന്നു. എന്നിട്ട് നമ്മള്‍ എന്ത് ചെയ്യുന്നു?

പത്തു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള റോഡുകളാണ് ഇപ്പോഴും ഇവിടെ ഉള്ളത്. എന്നാല്‍ അക്കാലത്ത് ഉള്ള അത്ര വാഹനങ്ങള്‍ മാത്രമാണോ ഇന്നുള്ളത്. ഒരു വീട്ടില്‍ മൂന്നു പേരുണ്ടെങ്കില്‍ അവര്‍ക്കെല്ലാം ഓരോ വാഹനവും കുടുംബ സമേതം യാത്ര നടത്താന്‍ അല്ലാതെ വാഹനവും എന്ന കണക്കില്‍ വീടുകളില്‍ വണ്ടികളുടെ എണ്ണം വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതെല്ലാം ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? അപകടം സംഭവിച് കഴിഞ്ഞിട്ടും ആരും വേഗത കുറയ്ക്കുകയോ ട്രാഫിക് നിയമങ്ങള്‍ പാലിക്കുകയോ ചെയ്യാറില്ല. അമിത വേഗതക്കാരെ പിടികൂടാന്‍ ക്യാമറകളോ സ്പീഡ് ഗവർണറോ വച്ചാലും എന്ത് പ്രയോജനം?

ട്രാഫിക് നിയമ ലംഘനം നടത്തുന്നത് ഒരു ഹോബി പോലെയാണ്. ആകെ ഉള്ളത് നാല്പത് സെക്കന്റ്‌. അത് പോലും ക്ഷമയോടെ കാറ്റ് നില്‍ക്കാന്‍ സാധിക്കാതെ വളഞ്ഞും പുളഞ്ഞും ഓടുന്നവരാണ് അധികവും. അത്പോലെ തന്നെയാണ് ചില ഓട്ടോകാരുടെ കാര്യവും. യാത്ര പോകാന്‍ വിളിച്ചു കയറുമ്പോള്‍ മീടര്‍ ഇടാറില്ല. മീറ്റര്‍ ഇട്ടാല്‍ നഷ്ടമാണ് എന്നാണ് പലരും പറയുക. അമിത ചാര്‍ജ്ജ് ഈടാക്കാന്‍ ആയി ചില ഓട്ടോക്കാര്‍ റിട്ടേണ്‍ ചാര്‍ജ്ജും ചോദിച്ചു മേടിക്കാറുണ്ട്. ഇല്ലെങ്കില്‍ അതിന്റെ പേരില്‍ നടുറോഡില്‍ യാത്രക്കാരന് നേരെ കയ്യേറ്റം മുതല്‍ അസഭ്യ വര്ഷം വരെ ഉണ്ടാകും. ഇതൊന്നും ചോദിക്കാന്‍ ആരുമില്ല!!

ഒരു നിയമം പാലിച്ചാൽ , നികുതി കൊടുത്താൽ , ന്യായമായ കൂലി കൊടുത്താൽ , ബാങ്കു വഴി ഇടപാടു നടത്തിയാൽ , സ്റ്റാമ്പു ഡ്യൂട്ടി അടച്ചാൽ , ക്യാപിറ്റൽ ഗയിൻ ടാക്സ് കൊടുത്താൽ , വരുമാന നികുതി അടച്ചാൽ , സ്പീഡ് ഗവർണർ വെച്ചാൽ , ട്രാഫിക് നിയമം പാലിച്ചാൽ , വഴിയിൽ പരിക്കു പറ്റിയവരെ സഹായിക്കാൻ പോയാൽ , സത്യസന്ധരായാൽ , കരുണ കാണിച്ചാൽ .. ഒക്കെ പ്രശ്നം ആണെന്നും അങ്ങിനെ ജീവിക്കാൻ പറ്റില്ലെന്നും നമ്മൾ ചെറുപ്പം മുതൽ ശീലിക്കുകയോ പഠിക്കുകയോ ആണ്. നികുതി അടക്കാതിരിക്കൽ ആണ് മെച്ചപ്പെട്ട ജീവിതം എന്നു മനസ്സിലാക്കിവെച്ചിരിക്കുകയാണ് ഞാൻ ഉള്‍പ്പെടെയുള്ള ഭൂരിപക്ഷം പേരും. എന്നാല്‍ നമ്മള്‍ ചെയ്യുന്ന ഈ തെറ്റുകള്‍കണ്ടു ആരും വെവലാതിപ്പെടുന്നില്ല. ബാങ്ക് തട്ടിപ്പു നടത്തി രാജ്യം വിട്ടവർ മാത്രം ആണോ രാജ്യ ദ്രോഹികൾ? അവരെക്കാള്‍ പെരം കള്ളന്മാര്‍ നമുക്കിടയില്‍ ഇല്ലേ… വാഗ്ദാനങ്ങള്‍ പലതും നല്‍കി വഞ്ചിക്കുന്ന രാഷ്ട്രീയ നേതാക്കന്മാര്‍ മുതല്‍ ഖജനാവ് കൊള്ളയടിക്കുന്ന അധികാരി വര്‍ഗ്ഗം വരെ നിരവധി പേര്‍……. ആദിവാസി സംരക്ഷണത്തിനായി കൊല്ലം തോറും നീക്കി വയ്ക്കുന്നതും കേന്ദ്രത്തില്‍ നിന്നും കിട്ടുന്നതുമായ തുകകള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നമ്മളില്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 10 കൊല്ലം കൊണ്ടു അട്ടപ്പാടിയിൽ 20000 കോടി രൂപ എങ്ങിനെ എവിടെയൊക്കെ ചിലവഴിച്ചു എന്നു നാം എപ്പോഴെങ്കിലും വേവലാതിപ്പെട്ടിട്ടുണ്ടോ ?

പെന്‍ഷനും ശമ്പളവും കൊടുക്കാന്‍ നേരം മാത്രം കേള്‍ക്കുന്നതാണ് കെ എസ് ആർ ടീ സീ നഷ്ടത്തില്‍ ആണെന്ന്. എന്നാല്‍ കെ എസ് ആർ ടീ സീയുടെ പ്രതിദിന നഷ്ടം എത്രയാണു എന്നു എപ്പോഴെങ്കിലും ഗൗരവം ആയി ആലോചിച്ചിട്ടുണ്ടോ ? എയർ ഇന്ത്യയുടെ സഞ്ചിത നഷ്ടം 50000 കോടി ആണെന്നു എത്ര പേർക്ക് അറിയാം ? ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണ്ണം വിൽക്കുന്ന സംസ്ഥാനത്ത് അതിന്റെ ആനുപാതികമായി വരുന്ന നികുതി നഷ്ടം എത്രയാണു എന്നു ആലോചിച്ചിട്ടുണ്ടൊ ? ഇങ്ങനെ ഗൌരവ താരമായ എത്രയോ പ്രശ്നങ്ങള്‍ നമ്മുടെ മുന്നിലുണ്ട്.. ഇതില്‍ ഏതെങ്കിലും പ്രശ്നത്തെ കുറിച്ച് ചിന്തിക്കുകയോ അതിനു പരിഹാരം നിര്‍ദ്ദേശിക്കുകയോ ചെയ്യാന്‍ നേരമില്ല. ആ സമയം നമ്മള്‍ പീടനത്തിന്റെ രാഷ്ട്രീയ വിവരങ്ങള്‍ തേടി ചാനലുകള്‍ തിന്നു തുടങ്ങും. ബാര്‍ കോഴയിലെ പണത്തേക്കാള്‍ സരിതയുടെ സാരിയുടെ എണ്ണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നവരാണ് ചാനലുകാര്‍. നമുക്കും ഇഷ്ടം അതാണ്. അല്ലാതെ നീതിയ്ക്കായി പോര്‍വിളി കൂട്ടുന്ന ഏതെങ്കിലും ഒരു വിഷയത്തെ ഇന്നുവരെ ചര്‍ച്ച ചെയ്യാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരുകയോ അങ്ങനെ വന്നാല്‍ അവയെ പുശ്ചിച്ചു തള്ളാതെ സ്വീകരിക്കാനോ നമ്മള്‍ ശ്രമിക്കാറില്ല. അതാണ്‌ വാസ്തവം.

എന്തുകൊണ്ടാണ് നമ്മള്‍ ഇങ്ങനെയാകുന്നത്. ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു രാജ്യത്തിന്റെ പുരോഗതി നിശ്ചയിക്കുന്നതു സാമ്പത്തിക വളർച്ചയോ വ്യാവസായിക വളർച്ചയോ സർക്കാറോ അല്ല. മറിച്ചു ധാർമികത ഉള്ള വ്യക്തികൾ കൂടുതൽ ഉണ്ടാവുകയും വ്യക്തികൾ ചേർന്നു സമൂഹം ഉണ്ടാവുകയും സമൂഹം ചേർന്നു ധാർമികത ഉള്ള വ്യവസ്ഥിതി ഉണ്ടാവുകയും ചെയ്യുമ്പോൾ ആണെന്നു മുൻ രാഷ്ട്രപതി ഡോ. അബ്ദുൽ കലാം പറഞ്ഞിട്ടുണ്ട് . നികുതി അടയ്ക്കുക , നിയമം പാലിക്കുക , അഴിമതി നടത്താതിരിക്കുക , മറ്റുള്ളവരെ സഹായിക്കുക , കരുണ, സഹതാപം , അഹിംസ , ഇതെല്ലാം ധാർമികതയുടെ ഉപോൽപ്പന്നങ്ങൾ ആണു. ഈ ഈ ധാർമികത നമുക്ക് ഉണ്ടാകാന്‍ ഉന്നത വിദ്യാഭ്യാസം നേടി എന്നതു കൊണ്ടു മാത്രം സാധ്യമല്ല. വിദ്യാഭ്യാസം അതിനൊരു ഘടകമാണ്..

ധാർമികത വ്യക്തികളിൽ നിന്നും സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നും രാജ്യത്തേക്കും വ്യാപിക്കുമ്പോൾ മാത്രമേ രാജ്യം പുരോഗമിക്കുന്നു എന്നു പറയാൻ പറ്റുകയുള്ളൂ . അതു നൽകാത്ത വിദ്യാഭ്യാസമോ സമ്പത്തോ രാഷ്ട്രീയമോ പ്രത്യയശാസ്ത്രമോ മതബോധമോ വ്യവസ്ഥിതിയോ ധാർമിക ബോധമുള്ള വ്യക്തികളെ സൃഷ്ടിക്കുകയും ഇല്ല. അത് മനസിലാക്കി നമ്മള്‍ പ്രവര്‍ത്തിക്കേണ്ട കാലം കടന്നു കഴിഞ്ഞു. ഇല്ലെങ്കില്‍ ആന കള്ളന്‍മാര്‍ നമ്മുടെ ഉള്ളിലെ ബാക്കിയുള്ള നമ്കളെ കൂടി കെടുത്തിയിട്ട്‌ രാജ്യം കൊള്ളയടിച്ചു കടന്നു കഴിയും. ഇനിയും മധുമാര്‍ ഉണ്ടാകാതിരിക്കാന്‍… നമ്മള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കെണ്ടിയിരിക്കുന്നുവെന്നു മാത്രം ഓര്‍മ്മിപ്പിച്ചുകൊണ്ട് …

പവിത്ര പല്ലവി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button